ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ കിരീടസാധ്യത ആർക്ക്?
ഒരിടവേളക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് തിരിച്ചെത്തുകയാണ്.ഈ മാസമാണ് ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമാവുക.ഒരുപിടി മികച്ച മത്സരങ്ങളാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.പിഎസ്ജിയും റയലും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്.ലിവർപൂളിന്റെ എതിരാളികൾ ഇന്റർ മിലാനാണ്.യുണൈറ്റഡിന് അത്ലറ്റിക്കോയുടെ വെല്ലുവിളിയാണ് മറികടക്കേണ്ടത്.
ഏതായാലും ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ളവരുടെ ലിസ്റ്റ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.ബെറ്റിങ് ഓഡിനെ അടിസ്ഥാനമാക്കി കൊണ്ടാണ് ഗോൾ ഡോട്ട് കോം സാധ്യത വിലയിരുത്തിയിരിക്കുന്നത്.
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് മാഞ്ചസ്റ്റർ സിറ്റിയാണ്.11/4 ആണ് ഇവരുടെ സാധ്യത.പെപ് ഗ്വാർഡിയോളയും സംഘവും ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുമെന്നാണ് ഇവരുടെ പ്രവചനം.
— Murshid Ramankulam (@Mohamme71783726) February 1, 2022
രണ്ടാമതായി സാധ്യത കൽപ്പിക്കപ്പെടുന്നത് ബയേണിനാണ്.7/2 ആണ് ഇവരുടെ സാധ്യത.മൂന്നാം സ്ഥാനത്ത് ലിവർപൂൾ വരുന്നു.5/1 സാധ്യതയുണ്ട്.ചെൽസിയാണ് നാലാമത് വരുന്നത്.7/1 സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.
ഇതിന് ശേഷമാണ് പിഎസ്ജി വരുന്നത്.8/1 സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.അയാക്സ്,റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് പിന്നീട് വരുന്നത്.റയലിനും യുണൈറ്റഡിനും 18/1 സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.യുവന്റസ്,അത്ലറ്റിക്കോ മാഡ്രിഡ്,ഇന്റർ മിലാൻ,വിയ്യാറയൽ എന്നിവരാണ് കിരീട സാധ്യത അവശേഷിക്കുന്ന ബാക്കിയുള്ള ടീമുകൾ.
കന്നി കിരീടമാണ് സിറ്റിയും പിഎസ്ജിയും ലക്ഷ്യം വെക്കുന്നത്. ഏതായാലും കിരീടത്തിന് വേണ്ടി കടുത്ത പോരാട്ടം നടക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.