ഇതൊരു വഴിത്തിരിവ് : ബാഴ്‌സ പരിശീലകൻ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 70-ആം മിനുട്ടിൽ യുവതാരം അൻസു ഫാറ്റി നേടിയ ഗോളാണ് ബാഴ്‌സക്ക്‌ ജയം സമ്മാനിച്ചത്. ഇതോടെ ബാഴ്‌സ നോക്കോട്ട് സാധ്യതകൾ നിലനിർത്തുകയായിരുന്നു.

ഏതായാലും ഈ വിജയം ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഒരു നിർണായകമായ വഴിത്തിരിവാണെന്നറിയിച്ചിരിക്കുകയാണിപ്പോൾ ബാഴ്‌സയുടെ താൽകാലിക പരിശീലകനായ സെർജി ബാർഹുവാൻ.ഈ ജയം താരങ്ങൾക്കെല്ലാം ആത്മവിശ്വാസം നൽകിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.മത്സരശേഷം ബാർഹുവാൻ പറഞ്ഞത് ഇങ്ങനെയാണ്.

” മത്സരത്തിന് മുന്നേ, ഈ മത്സരം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതിനെ കുറിച്ച് ഞാൻ താരങ്ങളുമായി സംസാരിച്ചിരുന്നു.ഈ വിജയം നിർണായകമായ ഒരു വഴിത്തിരിവാണ്.ഈ ജയം നിങ്ങളെ ഫ്രീയാക്കുന്നു, നിങ്ങൾക്ക്‌ ആത്മവിശ്വാസം നൽകുന്നു.മത്സരത്തിന് മുന്നേ താരങ്ങൾ എല്ലാവരും തന്നെ ടെൻഷനിലായിരുന്നു. ഇപ്പോൾ അവരുടെ മുഖത്ത് നിന്നും ആശ്വാസം വായിച്ചെടുക്കാം ” ബാഴ്‌സ പരിശീലകൻ പറഞ്ഞു.

നിലവിൽ ടേബിളിലെ രണ്ടാം സ്ഥാനക്കാരാണ് ബാഴ്‌സ.ഇനി ബെൻഫിക്കയെ പരാജയപ്പെടുത്തിയാൽ ഏറെക്കുറെ നോക്കോട്ട് റൗണ്ട് ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *