ഇതൊരു പക്ഷേ അവരുടെ അവസാന മത്സരമായിരിക്കും :ഡാനി കാർവഹൽ പറയുന്നു!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ പാദ മത്സരത്തിൽ രണ്ട് ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് വീതം ഗോളുകൾ നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരഫലമാണ് വിജയികളെ തീരുമാനിക്കുക.

ഈ സീസണിന് ശേഷം റയലിന്റെ ചില പ്രധാന താരങ്ങൾ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.നാച്ചോ,മോഡ്രിച്ച് എന്നിവരൊക്കെ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.ടോണി ക്രൂസിന്റെ കാര്യത്തിലും സംശയങ്ങളുണ്ട്. ഇവരുടെയൊക്കെ സാന്റിയാഗോ ബെർണാബുവിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം ഇതായിരിക്കും. അങ്ങനെ ആവരുതേ എന്നുള്ള പ്രാർത്ഥനയിലാണ് താൻ ഉള്ളത് എന്നാണ് ഇതേ കുറിച്ച് ഡാനി കാർവഹൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മോഡ്രിച്ച്,നാച്ചോ,ടോണി ക്രൂസ്..ഇവരുടെ നിലവിലെ സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്നറിയൽ ബുദ്ധിമുട്ടുള്ള കാര്യമാണ്.നിലവിൽ ഈ സീസണിൽ മാത്രമാണ് അവർ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ഞങ്ങൾ എല്ലാ മത്സരവും ആസ്വദിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഇത് അവരുടെ സാന്റിയാഗോ ബെർണാബുവിലെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് മത്സരമായിരിക്കാം.അങ്ങനെ ആവരുതേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. ഇതൊരു മികച്ച രാത്രിയായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ഡാനി കാർവഹൽ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡ് ഡിഫൻഡറായ നാച്ചോ അമേരിക്കൻ ലീഗിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. സ്പെയിനിലോ യൂറോപ്പിലോ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതേസമയം മോഡ്രിച്ച് റയലുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കുകയാണ്.സൗദി,MLS എന്നിവിടങ്ങളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. അതേസമയം ക്രൂസ് ഭാവിയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. പക്ഷേ റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് സാധ്യതകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *