ഇതെന്റെ അവസാനമത്സരമല്ല, ആത്മവിശ്വാസത്തോടെ സാറി !
യുവന്റസിലെ തന്റെ ഭാവി സുരക്ഷിതമാണ് എന്ന് വിശ്വസിച്ച് പരിശീലകൻ സാറി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് തനിക്ക് അടുത്ത സീസണിലും യുവന്റസ് പരിശീലകനായി തുടരാമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്ന് ലിയോണിനെതിരെ നടക്കുന്ന മത്സരം യുവന്റസിന്റെ പരിശീലകവേഷത്തിലുള്ള അവസാനമത്സരമാവില്ല എന്നാണ് താൻ കരുതുന്നതെന്നാണ് സാറി പറഞ്ഞത്. സിരി എ കിരീടം നേടിയെങ്കിലും സാറിയുടെ കീഴിലുള്ള യുവന്റസിന്റെ പ്രകടനം ആർക്കും സംതൃപ്തി നൽകുന്ന ഒന്നല്ല. മത്സരം പുനരാരംഭിച്ച ശേഷമുള്ള പന്ത്രണ്ട് മത്സരങ്ങളിൽ നാലെണ്ണത്തിൽ യുവന്റസ് തോറ്റിരുന്നു. ഇതോടെ അദ്ദേഹത്തെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈയൊരു അവസരത്തിലാണ് തനിക്കിനിയും യുവന്റസിന്റെ പരിശീലകസ്ഥാനത്ത് തന്നെ തുടരാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.
'I don't think it will be my last match': Maurizio Sarri is confident about his Juventus future even if they fail in Champions League https://t.co/9driEhtMAo
— MailOnline Sport (@MailSport) August 7, 2020
” ഇതെന്റെ അവസാനമത്സരമാവുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ കൈകാര്യം ചെയ്യുന്നത് ടോപ് ലെവൽ മാനേജേഴ്‌സിനൊപ്പമാണ് എന്നാണ് ഞാൻ കരുതുന്നത്. അവരെല്ലാം തന്നെ മാറ്റങ്ങൾ ഉണ്ടാക്കിയെടുത്തവരാണ്. സ്വാതന്ത്ര്യമായി പ്രവർത്തിച്ചു കൊണ്ട് നല്ല റിസൾട്ടുകൾ ഉണ്ടാക്കിയെടുത്തത്. അവരെയെല്ലാം തന്നെ വൈകാരികപരമായാണ് ആരാധകർ സമീപിക്കുന്നത് ” സാറി പറഞ്ഞു.ഇന്ന് യുവന്റസ് സ്വന്തം മൈതാനത്ത് വെച്ചാണ് ലിയോണിനെ നേരിടുന്നത് ആദ്യപാദത്തിൽ പരാജയം അറിഞ്ഞതിനാൽ യുവന്റസിന് ജയം അനിവാര്യമാണ്. അതേസമയം ദിബാല ചെറിയ തോതിൽ പരിശീലനം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. നാളത്തെ മത്സരത്തിന് വേണ്ടി താരത്തെ ലഭിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തുമെന്നും ഡോക്ടർമാരുടെ വിശദീകരണത്തിന് ശേഷം അതനുസരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Obiettivo ⚽ Lisbona!
— JuventusFC (#Stron9er 🏆🏆🏆🏆🏆🏆🏆🏆🏆) (@juventusfc) August 6, 2020
Le parole di #Sarri e @bonucci_leo19 https://t.co/wsqiwDTUs1#JuveUCL#JuveOL pic.twitter.com/a3oHl2KI32