ഇതിഹാസങ്ങളെ മറികടന്ന് റെക്കോർഡുകൾ ഭേദിച്ച് ബെൻസിമയുടെ കുതിപ്പ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ റയലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ പിഎസ്ജിയെ കീഴടക്കിയത്.ഇതോടെ റയൽ ക്വാർട്ടറിലേക്ക് മുന്നേറുകയും പിഎസ്ജി പുറത്താവുകയും ചെയ്തിട്ടുണ്ട്. സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് തുണയായത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബെൻസിമ ഹാട്രിക് നേടിയത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ബെൻസിമ സ്വന്തമാക്കിയിരുന്നു.ഇതിന് പുറമെ റയൽ മാഡ്രിഡിൽ നിരവധി റെക്കോർഡുകളും ബെൻസിമ കരസ്ഥമാക്കിയിട്ടുണ്ട്.
അതായത് റയലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമായി മാറാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.309 ഗോളുകളാണ് ബെൻസിമ റയലിന് വേണ്ടി ആകെ നേടിയിട്ടുള്ളത്.308 ഗോളുകൾ നേടിയ ഇതിഹാസതാരം ആൽഫ്രഡോ ഡി സ്റ്റെഫാനോയെയാണ് ബെൻസിമ മറികടന്നത്.450 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ,323 ഗോളുകൾ നേടിയ റൗൾ ഗോൺസാലസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
450—Cristiano Ronaldo
— B/R Football (@brfootball) March 9, 2022
323—Raúl
309—Karim Benzema
Benzema has passed Alfredo Di Stéfano to become Real Madrid's third all-time leading scorer ⚪ pic.twitter.com/KKAHxtY8A5
അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമാവാനും ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.67 ഗോളുകളാണ് ബെൻസിമ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്.66 ഗോളുകൾ നേടിയ റൗൾ ഗോൺസാലസിനെയാണ് ബെൻസിമ മറികടന്നത്.105 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം.
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് ബെൻസിമ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.30 ഗോളുകൾ താരം ഈ സീസണിൽ പൂർത്തിയാക്കിക്കഴിഞ്ഞു.3 ഗോളുകൾ കൂടി നേടിയാൽ താൻ ഒരു സീസണിൽ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടം മെച്ചപ്പെടുത്താൻ ബെൻസിമക്ക് സാധിക്കും.