ഇങ്ങനെയൊരു താരം ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഇല്ല: വിനീഷ്യസിനെ പ്രശംസകൾ കൊണ്ട് മൂടി ആഞ്ചലോട്ടി.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒരു തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷമാണ് റയൽ മാഡ്രിഡ് ഈ തിരിച്ചുവരവ് നടത്തിയത് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.

ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറുടെ പ്രകടനം എടുത്തു പ്രശംസിക്കേണ്ടതാണ്.ആദ്യ പകുതിയിൽ റയൽ നേടിയ 2 ഗോളുകളും പിറന്നത് വിനീഷ്യസിൽ നിന്നാണ്.മാത്രമല്ല രണ്ടാം പകുതിയിൽ ബെൻസിമയുടെ ഗോളിന് വിനീഷ്യസിന് അസിസ്റ്റ് നൽകുകയും ചെയ്തു. ഇപ്പോഴിതാ റയൽ പരിശീലകനായ ആഞ്ചലോട്ടി വിനീഷ്യസിനെ പ്രശംസകൾ കൊണ്ട് മൂടിയിട്ടുണ്ട്. വിനീഷ്യസിനെ പോലെയൊരു താരം ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഇല്ല എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും നിർണായകമായ താരം അത് വിനീഷ്യസ് ജൂനിയറാണ്.ഇതുപോലെ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന മറ്റൊരു താരവും ഇന്ന് ലോക ഫുട്ബോളിൽ ഇല്ല. അദ്ദേഹം ഒരിക്കലും ഈ കുതിപ്പ് അവസാനിപ്പിക്കില്ല. ഇനിയും ഒരുപാട് കാലം അദ്ദേഹം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് ” റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ സീസണലേതു പോലെ തന്നെ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. 18 ഗോളുകളും എട്ട് അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം തന്റെ ക്ലബ്ബിന് വേണ്ടി നേടിക്കഴിഞ്ഞു. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ മാത്രമായി അഞ്ചു ഗോളുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *