ആ അപൂർവനേട്ടം സ്വന്തം പേരിലാക്കാനൊരുങ്ങി റയൽ മാഡ്രിഡ്‌!

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയലിന്റെ എതിരാളികൾ അറ്റലാന്റയാണ്. അറ്റലാന്റയുടെ മൈതാനത്ത് വെച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങുന്നതോട് കൂടി ഒരു അപൂർവനേട്ടം കരസ്ഥമാക്കാനിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഇന്ന് അറ്റലാന്റക്കെതിരെ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടം റയൽ മാഡ്രിഡിന്റെ നൂറാമത്തെ നോക്കോട്ട് റൗണ്ട് മത്സരമാണ്. ഇതിന് മുമ്പ് 99 നോക്കോട്ട് റൗണ്ട് മത്സരങ്ങൾ റയൽ മാഡ്രിഡ് കളിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ കളിക്കുന്നതോട് കൂടി ചാമ്പ്യൻസ് ലീഗിൽ നൂറ് നോക്കോട്ട് റൗണ്ട് മത്സരങ്ങൾ കളിക്കുന്ന ഫുട്ബോൾ ലോകത്തെ ആദ്യ ക്ലബായി മാറാനും റയൽ മാഡ്രിഡിന് സാധിക്കും. ഈയൊരു അപൂർവനേട്ടമാണ് റയലിനെ കാത്തിരിക്കുന്നത്.

2014 മുതൽ 2018 വരെയുള്ള കാലയളവിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് റയൽ മാഡ്രിഡ്‌.2010 മുതൽ 2019 വരെയുള്ള കാലയളവിലെ എല്ലാ ചാമ്പ്യൻസ് ലീഗിലും സെമി ഫൈനലിലെത്തിയ ടീമാണ് റയൽ മാഡ്രിഡ്‌. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകൾ റയലിനെ സംബന്ധിച്ചെടുത്തോളം നിരാശ പകർന്നു നൽകുന്നതാണ്. കാരണം കഴിഞ്ഞ രണ്ട് സീസണിലും റയൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുകയായിരുന്നു. ആദ്യം അയാക്സിനോടും പിന്നീട് മാഞ്ചസ്റ്റർ സിറ്റിയോടുമാണ് റയൽ അടിയറവ് പറഞ്ഞത്.എന്നാൽ ഇത്തവണയും റയലിന് കാര്യങ്ങൾ അത്ര ശുഭകരമല്ല. എന്തെന്നാൽ നിരവധി സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് റയൽ അറ്റലാന്റയെ നേരിടുന്നത്. എന്നാൽ മരുഭാഗത്തുള്ള അറ്റലാന്റയാവട്ടെ മികച്ച ഫോമിലുമാണ് ഇപ്പോൾ കളിക്കുന്നത്. എന്നിരുന്നാലും റയലിന് അറ്റലാന്റയെ കീഴടക്കി മുന്നോട്ട് പോവാനാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *