ആളുകൾ എപ്പോഴും വിമർശിച്ചു കൊണ്ടേയിരിക്കും : ഹക്കീമി!

പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ അവർക്ക് മികവിലേക്കുയരാൻ സാധിച്ചിരുന്നില്ല. അവസാന നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പിഎസ്ജി വിജയിച്ചിട്ടുള്ളത്. സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷം നീസ്, ലെൻസ്‌ എന്നിവരോട് സമനില വഴങ്ങുകയായിരുന്നു.

അത്കൊണ്ട് തന്നെ നിരവധി വിമർശനങ്ങൾ പിഎസ്ജിക്കും പരിശീലകൻ പോച്ചെട്ടിനോക്കും ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളോട് പിഎസ്ജിയുടെ സൂപ്പർ താരമായ അഷ്‌റഫ്‌ ഹക്കീമി പ്രതികരിച്ചിട്ടുണ്ട്. നല്ലതായാലും മോശമായാലും ആളുകൾ എപ്പോഴും വിമർശിച്ചു കൊണ്ടേയിരിക്കുമെന്നാണ് ഹക്കീമി പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ നല്ല രൂപത്തിൽ കളിച്ചാലും മോശമായി കളിച്ചാലും ആളുകൾ എപ്പോഴും വിമർശിച്ചു കൊണ്ടേയിരിക്കും.തീർച്ചയായും അവരെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ ഒരുപാട് പുതിയ താരങ്ങൾ ടീമിൽ ഉണ്ട് എന്നുള്ള വസ്തുത നിങ്ങൾ മനസ്സിലാക്കണം. അതിനേക്കാളും മുകളിൽ ഞങ്ങളെല്ലാവരും മികച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. പരിശീലനത്തിൽ കോച്ചു നൽകുന്ന നിർദ്ദേശങ്ങൾ ഞങ്ങൾ അക്ഷരംപ്രതി പാലിക്കുന്നുണ്ട്. തീർച്ചയായും ഇതിനെ സമയമെടുക്കും, അതുകൊണ്ട് നിങ്ങൾ ക്ഷമ കാണിക്കേണ്ടതുണ്ട്. പതിയെ പതിയെ ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുന്ന തന്നെ ചെയ്യും ” ഹക്കീമി പറഞ്ഞു.

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ക്ലബ്‌ ബ്രൂഗെയെയാണ് പിഎസ്ജി നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:15-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *