അസാധ്യമായത് ഒന്നുമില്ല, ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമായി കൂമാൻ!
ഒരു ജീവൻമരണ പോരാട്ടത്തിനാണ് ഇന്ന് എഫ്സി ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെയാണ് ബാഴ്സ നേരിടുന്നത്. ആദ്യപാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ സ്വന്തം മൈതാനത്ത് തകർന്നടിഞ്ഞത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഒരു വമ്പൻ വിജയം ബാഴ്സക്ക് നേടൽ അനിവാര്യമാണ്. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ എല്ലാം മറന്ന് ബാഴ്സ പോരാടുമെന്നുറപ്പാണ്.ഇത് തന്നെയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പ്രസ്താവിച്ചത്. അസാധ്യമായത് ഒന്നുമില്ല എന്നാണ് കൂമാൻ പറഞ്ഞത്. എന്നാൽ വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ മത്സരമായിരിക്കുമെന്നും പിഎസ്ജി കരുത്തരായ എതിരാളികൾ ആണെന്നും കൂമാൻ ഓർമ്മിപ്പിച്ചു.
🗣 "Nothing is impossible"
— MARCA in English (@MARCAinENGLISH) March 9, 2021
Koeman isn't ruling out another memorable #UCL comeback
👉 https://t.co/iv7TLCq1G8 pic.twitter.com/fEqOdpC1Fb
” ഒന്നാം പാദത്തിൽ നിന്നും വ്യത്യസ്ഥമായ മത്സരമായിരിക്കും ഇതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞങ്ങൾ എങ്ങനെ മത്സരം തുടങ്ങുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഗതി.ഞങ്ങൾ ഊർജ്ജസ്വലരായി കളിക്കേണ്ടതുണ്ട്.കാരണം എതിരാളികൾ കരുത്തരാണ്.ആദ്യമത്സരത്തിൽ കിട്ടിയ അവസരങ്ങൾ അവർ മുതലെടുക്കുകയാണ് ചെയ്തത്. അത്പോലെ ഈ മത്സരത്തിൽ ഞങ്ങൾ അവസരങ്ങൾ മുതലെടുത്താൻ അത് സാധ്യമാവും. അസാധ്യമായത് ഒന്നുമില്ല.പിഎസ്ജി കരുത്തരാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ശേഷിയുള്ളവരാണ്.തിരിച്ചു വരണമെങ്കിൽ ഒരു കംപ്ലീറ്റ് പ്രകടനം ഞങ്ങൾ നടത്തേണ്ടതുണ്ട്.ബാഴ്‌സ എല്ലാ മത്സരങ്ങളും വിജയിക്കാൻ വേണ്ടി മാത്രമാണ് കളിക്കുന്നത്.എതിരാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” കൂമാൻ പറഞ്ഞു
🗣 "Barcelona's task is easier without Neymar"
— MARCA in English (@MARCAinENGLISH) March 9, 2021
Can @FCBarcelona turn things around in Paris? https://t.co/E1PhhR2BiA pic.twitter.com/whgecRI7ox