അവർ തയ്യാറായിട്ടില്ല, MNM ത്രയത്തെ കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ലുഡോവിച്ച്!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലായിരുന്നു പിഎസ്ജിക്ക് വേണ്ടി ആദ്യമായി മെസ്സി, നെയ്മർ, എംബപ്പേ ത്രയം കളത്തിലേക്കിറങ്ങിയത്. എന്നാൽ നിരാശയായിരുന്നു ഫലം. തുടർന്ന് ചെറിയ രൂപത്തിലുള്ള വിമർശനങ്ങളും നിർദേശങ്ങളുമെല്ലാം പിഎസ്ജിക്ക് ലഭിച്ചിരുന്നു.
എന്നാൽ ഈ താരങ്ങളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പിഎസ്ജി താരമായ ലുഡോവിച്ച്. ഈ മൂന്ന് പേരും തയ്യാറാവാത്തതിന്റെ പ്രശ്നമാണെന്നും അവർക്ക് മികച്ച രൂപത്തിൽ കളിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.ലുഡോവിച്ചിന്റെ വാക്കുകൾ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
‘They Are Not Yet Ready’ – Former PSG Player Ludovic Giuly Isn’t Panicking on Lionel Messi, Neymar, and Kylian Mbappé https://t.co/IdlmmgEqC1
— PSG Talk (@PSGTalk) September 18, 2021
” അവർ മൂന്ന് പേരും കൂടി കോർഡിനേറ്റായി ഇനിയും കളിക്കേണ്ടതുണ്ട്.പക്ഷേ ഞാൻ തുടക്കത്തിൽ തന്നെ അവരിൽ നിന്ന് ഒരു ബ്ലാസ്റ്റ് പ്രതീക്ഷിച്ചിട്ടില്ല.അതല്ലെങ്കിൽ മൂന്ന് പേരും ഗോൾ നേടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.അതൊരു ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു. മാത്രമല്ല, മൂന്ന് പേരും ഒരുമിച്ചുള്ള ആദ്യത്തെ മത്സരമായിരുന്നു.അത്കൊണ്ട് തന്നെ സമ്മർദ്ദമുണ്ടാവുക എന്നുള്ളത് സ്വാഭാവികമാണ്.എല്ലാവരും അവർക്ക് വേണ്ടി കാത്തിരുന്നത് അവർക്കിടയിൽ സമ്മർദ്ദം ഉണ്ടാക്കിയിരിക്കും.യഥാർത്ഥത്തിൽ അവർ ഇതുവരെ റെഡി ആയിട്ടില്ല. പ്രത്യേകിച്ച് ശാരീരികമായി അവർ തയ്യാറായിട്ടില്ല ” ലുഡോവിച്ച് പറഞ്ഞു.
ഇന്ന് ലിയോണിനെതിരെയുള്ള മത്സരത്തിൽ MNM ത്രയത്തെ കാണാനുള്ള സാധ്യത വളരെ കുറവാണ്. എന്തെന്നാൽ സൂപ്പർ താരം കിലിയൻ എംബപ്പേ പരിക്കിന്റെ പിടിയിലാണ്.