അവർ അപരാജിതരാണ്, കരുത്തരാണ്, പക്ഷേ ഞങ്ങൾ മറികടക്കും : ബെൻഫികയെ കുറിച്ച് ഗാൾട്ടിയർ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 :30ന് ബെൻഫികയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ എതിരാളികളെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.ബെൻഫിക്ക ഈ സീസണിൽ അപരാജിതരാണെന്നും കരുത്തരാണെന്നുമാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. എന്നാൽ അവരെ മറികടക്കാനുള്ള ക്വാളിറ്റി തങ്ങളുടെ ടീമിനുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഗാൾറ്റിയറുടെ വാക്കുകൾ ഇങ്ങനെയാണ്.
The Paris Saint-Germain coach spoke to the press ahead of the encounter against Benfica on Matchday 3 of the UEFA Champions League group stage, which will be played on Wednesday evening.https://t.co/4a4CUjgLu2
— Paris Saint-Germain (@PSG_English) October 4, 2022
” അവർ വളരെയധികം കോമ്പറ്റീറ്റീവ് ആയ ടീമാണ്.ഈ സീസണിൽ അപരാജിതരാണ് അവർ. മാത്രമല്ല അവർ കരുത്തരുമാണ്. ടീം എന്ന നിലയിൽ വളരെ ഓർഗനൈസ്ഡ് ആയി കൊണ്ട് അവർക്ക് കഴിയുന്നുണ്ട്. മാത്രമല്ല ഒരുപാട് മികച്ച താരങ്ങളും അവരുടെ നിരയിൽ ഉണ്ട്. അവരുടെ ഇപ്പോഴത്തെ ലെവലിൽ എനിക്ക് അത്ഭുതമൊന്നുമില്ല. പക്ഷേ ഞങ്ങൾ ആത്മവിശ്വാസത്തോടുകൂടിയാണ് വരുന്നത്.അവരുടെ കാണികൾ ഒരു വെല്ലുവിളി തന്നെയാണ്.പക്ഷേ ഈ സമ്മർദ്ദത്തെ മറികടക്കാനുള്ള ക്വാളിറ്റി ഞങ്ങളുടെ ടീമിനുണ്ട്. ഞങ്ങൾക്ക് അപകടകാരികൾ ആവാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്” ഗാൾട്ടിയ പറഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് പിഎസ്ജിയും ബെൻഫികയും മത്സരത്തിന് ഒരുങ്ങുന്നത്.അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ഒരു കടുത്ത പോരാട്ടമാണ് ഇന്ന് നടക്കുക.