അവസാന നിമിഷത്തിൽ ക്രിസ്റ്റ്യാനോ അവതരിച്ചു, വിയ്യാറയലിനെ കീഴടക്കി യുണൈറ്റഡ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് കരുത്തരായ വിയ്യാറയലിനെ കീഴടക്കിയത്.മത്സരത്തിന്റെ അവസാന നിമിഷത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് പോയിന്റുകൾ നേടിക്കൊണ്ട് ടേബിളിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. നാല് പോയിന്റുള്ള അറ്റലാന്റയാണ് ഒന്നാമത്.
Describe that finish in one word: _____#MUFC | #UCL pic.twitter.com/VnIdQ0bZh1
— Manchester United (@ManUtd) September 29, 2021
ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുന്നിൽ നിർത്തിയായിരുന്നു യുണൈറ്റഡിന്റെ ആക്രമണങ്ങൾ.എന്നാൽ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല.മത്സരത്തിന്റെ 53-ആം മിനുട്ടിലാണ് വിയ്യാറയൽ ലീഡ് നേടുന്നത്.ഡഞ്ചുമയുടെ അസിസ്റ്റിൽ നിന്ന് പാക്കോ അൽകസറാണ് ഗോൾ നേടിയത്. എന്നാൽ ഉടൻ തന്നെ യുണൈറ്റഡ് ഇതിന് മറുപടി നൽകി. ബ്രൂണോയുടെ അസിസ്റ്റിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെ ടെല്ലസാണ് സമനില നേടികൊടുത്തത്. മത്സരത്തിന്റെ അധികസമയത്താണ് റൊണാൾഡോയുടെ വിജയഗോൾ പിറന്നത്.ലിംഗാർഡ് നീട്ടിനൽകിയ പന്ത് ക്രിസ്റ്റ്യാനോ വലയിലേക്ക് എത്തിക്കുകയായിരുന്നു.