അവസാന അങ്കം ബയേണിനെതിരെ,UCLൽ നിന്ന് പുറത്താവാതിരിക്കാൻ യുണൈറ്റഡ് ചെയ്യേണ്ടതെന്ത്?
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ്. നാളെ രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് യുണൈറ്റഡ് ബയേണിനോട് പരാജയപ്പെട്ടിരുന്നു.
നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നതിന്റെ വക്കിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. 5 മത്സരങ്ങളിൽ നിന്ന് കേവലം 4 പോയിന്റ് മാത്രമാണ് അവർക്കുള്ളത്. എന്നിരുന്നാലും പ്രീ ക്വാർട്ടർ സാധ്യതകൾ ഇപ്പോഴും അവർക്ക് അവശേഷിക്കുന്നുണ്ട്.അത് എങ്ങനെയാണ് സംഭവിക്കുക എന്നത് നമുക്കൊന്ന് പരിശോധിക്കാം.
ℹ️ @Casemiro has stepped up his injury comeback.#MUFC
— Manchester United (@ManUtd) December 10, 2023
നിലവിൽ ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടർ ഉറപ്പിച്ചത് ബയേൺ മാത്രമാണ്. വരുന്ന മത്സരത്തിൽ ബയേണിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തണം.അത് നിർബന്ധമാണ്. മാത്രമല്ല അതേസമയം നടക്കുന്ന മത്സരം സമനിലയിൽ കലാശിക്കുകയും വേണം. അതായത് ഗലാറ്റസറെയും കോപൻ ഹേഗനുമാണ് ഏറ്റുമുട്ടുന്നത്. ആ മത്സരഫലമാണ് സമനിലയിൽ ആവേണ്ടത്. ഏതെങ്കിലും ഒരു ടീം വിജയിച്ചു കഴിഞ്ഞാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് തന്നെ പുറത്താകും.
ഇനി യുണൈറ്റഡ് ബയേണിനെ പരാജയപ്പെടുത്തുകയും കോപ്പൻഹേഗനും ഗലാറ്റസറെയും തമ്മിലുള്ള മത്സരത്തിൽ ഏതെങ്കിലും ഒരു ടീം വിജയിക്കുകയും ചെയ്താൽ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുക. അങ്ങനെയാണെങ്കിൽ യൂറോപ്പ ലീഗ് സാധ്യതകൾ അവർക്ക് അവിടെയുണ്ട്.പക്ഷേ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവും എന്നതാണ്. ഏതായാലും മുന്നോട്ടുപോകണമെങ്കിൽ ബയേണിനെ പരാജയപ്പെടുത്തുക എന്നത് മാത്രമല്ല ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിന്റെ ഫലത്തെ ആശ്രയിക്കേണ്ട ഗതികേടും മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട് എന്നതാണ് യാഥാർത്ഥ്യം.