അലിയൻസ് അരീനയിൽ തീപ്പാറും, ഞങ്ങളെ എളുപ്പത്തിൽ തോൽപ്പിക്കാമെന്ന് ആരും കരുതേണ്ട : മുന്നറിയിപ്പുമായി ബയേൺ സൂപ്പർ താരം!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേണും പിഎസ്ജിയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സ്വന്തം മൈതാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.
ഈ മത്സരത്തിനു മുന്നോടിയായി ബയേണിന്റെ സൂപ്പർ താരമായ ലിയോൺ ഗോറട്സ്ക്ക ചില മുന്നറിയിപ്പുകൾ തങ്ങളുടെ എതിരാളികളായ പിഎസ്ജിക്ക് നൽകിയിട്ടുണ്ട്.അലിയൻസ് അരീനയിൽ തീപാറും പ്രകടനമാണ് തങ്ങൾ പുറത്തെടുക്കുക എന്നാണ് ഗോറട്സ്ക്കാ പറഞ്ഞിട്ടുള്ളത്.ബയേണിനെ പരാജയപ്പെടുത്തണമെങ്കിൽ പിഎസ്ജി നന്നായി ബുദ്ധിമുട്ടേണ്ടി വരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഗോറട്സ്ക്കയുടെ വാക്കുകൾ ഇങ്ങനെയാണ്.
Why Leon Goretzka Believes PSG Will Have ‘Extremely Difficult’ Time vs. Bayern Munich https://t.co/gQ69EuDXcs
— PSG Talk (@PSGTalk) March 7, 2023
” തീർച്ചയായും അലിയൻസ് അരീനയിൽ തീ പാറുക തന്നെ ചെയ്യും. ഞങ്ങൾ വളരെയധികം അക്ഷമരാണ്.പിഎസ്ജി മാത്രമല്ല ഫേവറേറ്റുകൾ, ഞങ്ങളും ഫേവറൈറ്റുകളാണ്. ഞങ്ങളുടെ ക്വാളിറ്റിയോടുകൂടി ഞങ്ങൾ ഏറ്റവും മികച്ച തീവ്രതയിൽ കളിച്ചാൽ ഞങ്ങൾ കരുത്തരായി മാറും.പിന്നീട് ഞങ്ങളെ തോൽപ്പിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.തീർച്ചയായും യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഞങ്ങൾ. ഞങ്ങൾ ഏത് രീതിയിലാണ് കളിക്കുന്നത് എന്നുള്ളത് മാത്രമാണ് നിർണായകമാവുക ” ഇതാണ് ഗോറട്സ്ക്ക പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയുടെ മൈതാനത്ത് ഒരു ഗോളിന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബയേൺ ഇന്ന് ഇറങ്ങുക. പക്ഷേ കടുത്ത പോരാട്ട വീര്യം പിഎസ്ജി പുറത്തെടുക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ബയേണിനെ പരാജയപ്പെടുത്താൻ വേണ്ടി സാധ്യമായതെല്ലാം ചെയ്യും എന്നുള്ളത് നേരത്തെ ലയണൽ മെസ്സി തന്നെ അറിയിച്ചിരുന്നു.