അറ്റലാന്റ തന്റെ ജീവിതം മാറ്റിമറിച്ചു, അർജന്റൈൻ താരം പറയുന്നു !

അറ്റലാന്റയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും നിലവിലെ പരിശീലകനെ കുറച്ചു മുന്നേ കണ്ടു മുട്ടിയിരുന്നുവെങ്കിൽ താൻ മറ്റൊരു തലത്തിലേക്ക് എത്തിപ്പെടുമായിരുന്നുവെന്നും അഭിപ്രായപ്പെട്ട് അറ്റലാന്റയുടെ അർജന്റൈൻ താരം പപ്പു ഗോമസ്. കഴിഞ്ഞ ദിവസം എൻകാഞ്ചേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. പരിശീലകൻ ഗാസ്‌പിറിനിയെ താൻ കണ്ടുമുട്ടാൻ വൈകിയെന്നും ഇല്ലായിരുന്നുവെങ്കിൽ കരിയർ ഒരുപാട് മുന്നോട്ട് പോവുമായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. തന്റെ പ്രകടനത്തെ വളർത്താനും വികസിപ്പിക്കാനും അദ്ദേഹത്തിന് വലിയ തോതിൽ കഴിഞ്ഞുവെന്ന് പപ്പു ഗോമസ് പറഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിയെ നേരിടുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഈ മാധ്യമത്തിന് അഭിമുഖം നൽകിയത്. നിലവിൽ പപ്പു ഗോമസും അറ്റലാന്റയും മികച്ച ഫോമിൽ കളിക്കുകയാണ്. ഈ സിരി എയിൽ 98 ഗോളുകൾ ആണ് അറ്റലാന്റ നേടിയത്. കൂടാതെ ചാമ്പ്യൻസ് ലീഗിന്റെ തുടക്കത്തിൽ ഡൈനാമോയോട് 4-0 ന്റെ തോൽവി വഴങ്ങിയ അറ്റലാന്റയാണ് ഇന്ന് അവസാനഎട്ടിൽ ഇടംപിടിച്ചിരിക്കുന്നത്.

” ഗാസ്പിറിനിയുടെ കീഴിലെ പൊസിഷനിൽ വളരെ നല്ല രീതിയിലാണ് കളിക്കാൻ കഴിയുന്നത്. നിലവിൽ അദ്ദേഹം കളിപ്പിക്കുന്ന രണ്ട് രീതികളിലും ഞാൻ തൃപ്തനാണ്. 3-5-2 രീതിയിൽ കളിപ്പിക്കുമ്പോൾ ഞാൻ മധ്യനിരയിലും 3-4-1-2 കളിപ്പിക്കുമ്പോൾ ഞാൻ മുന്നേറ്റനിരയോട് തൊട്ടടുത്തുമാണ്. ഞാൻ രണ്ടും ആസ്വദിക്കുന്നു. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോൾ ലെഫ്റ്റിൽ ആയിരുന്നു കളിച്ചിരുന്നത്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു ഞാൻ അദ്ദേഹത്തെ 24-25 തവണ കാണുമായിരുന്നു. ഇതിനാൽ തന്നെ ഞാൻ ഒരുപാട് വികാസം പ്രാപിച്ചു. എനിക്ക് ഒരുപാട് അവസരങ്ങൾ വരുമായിരുന്നു. പക്ഷെ അന്ന് എനിക്ക് 28 വയസ്സായിരുന്നു. ഞാൻ ക്ലബ്ബിലേക്ക് വരുന്ന സമയത്ത് വിജയമില്ലാത്ത പതിനാലു മത്സരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ടീം പുരോഗമിച്ചു. അറ്റലാന്റ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരത്തിൽ ഡൈനാമോ സാഗ്രബിനോട് ഞങ്ങൾ 4 ഗോളിന് തോറ്റു. എന്നാൽ അതിൽ നിന്ന് ഒരുപാട് പഠിച്ച് ഇതുവരെ ഞങ്ങൾ മുന്നേറി ” പപ്പു ഗോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *