അറ്റലാന്റക്കിപ്പോൾ കൂടുതൽ പരിചയസമ്പത്ത് കൈവരിക്കാനായിട്ടുണ്ട്, ഉജ്ജ്വലപ്രകടനത്തിന് ശേഷം പപ്പു ഗോമസ് പറയുന്നു !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ അറ്റലാന്റ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മിഡ്‌ലാന്റിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം പപ്പു ഗോമസും ഗോൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ സീസണിലെ തകർപ്പൻ ഫോം ഈ സീസണിലും ആവർത്തിക്കുകയാണ് താരം. അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ രണ്ട് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ഗംഭീരവിജയത്തിന് ശേഷം ആത്മവിശ്വാസത്തോടെ സംസാരിച്ചിരിക്കുകയാണ് ഈ അർജന്റൈൻ താരം. കഴിഞ്ഞ സീസണിലേത് പോലെയല്ല അറ്റലാന്റ ഈ സീസണിലെന്നും കൂടുതൽ പരിചയസമ്പത്തും സ്വയം വിശ്വാസവും തങ്ങൾ കൈവരിച്ചിട്ടുണ്ട് എന്നാണ് പപ്പു ഗോമസ് പറഞ്ഞത്. മത്സരശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു ഈ താരം.
Papu Gomez assures Atalanta have more ‘experience and self-belief’ in their second Champions League season, so have their sights set on Ajax https://t.co/dC0OqMzGsA #Atalanta #Midtjylland #FCMAtalanta #FCMAta #MidtjyllandAtalanta #UCL #Ajax #LFC pic.twitter.com/JPm4qCVEkx
— footballitalia (@footballitalia) October 21, 2020
” നിലവിൽ ടീമിന് വിത്യസ്തമായ രീതിയിലുള്ള പരിചയസമ്പത്തുണ്ട്. കൂടാതെ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കൂടുതൽ സ്വയം വിശ്വാസവും ടീമിന് കൈവരിക്കാനായിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജിൽ എന്ത് വേണമെങ്കിലും സംഭവിക്കാം എന്നതിനെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അത്കൊണ്ട് തന്നെയാണ് ഈ മത്സരത്തിൽ കഴിവിന്റെ പരമാവധിയുള്ള മികച്ച പ്രകടനം പുറത്തെടുത്തതും. അയാക്സിനെതിരെയുള്ള അടുത്ത മത്സരം ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നല്ലൊരു പൊസിഷനിൽ എത്തും. അതുവഴി അടുത്ത റൗണ്ടിലേക്ക് മുന്നേറാം എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അറ്റലാന്റക്ക് ഈ ചാമ്പ്യൻസ് ലീഗിന്റെ പരിചയം മാത്രം നേടിയാൽ പോരാ. ഞങ്ങൾക്ക് മുന്നേറണം.നിലവിൽ ടീമിൽ ഉള്ള താരങ്ങളും ഇന്റർനാഷണൽ താരങ്ങളാണ്. അത്കൊണ്ട് തന്നെ ഇതെല്ലാം ഞങ്ങളെ വളരാൻ സഹായിക്കും ” പപ്പു ഗോമസ് പറഞ്ഞു.
Papu Gómez has now scored five goals in five games across all competitions this season, three from outside the box.
— Squawka Football (@Squawka) October 21, 2020
And all three are from an almost-identical position. 🎯 pic.twitter.com/aBdPUTLVW5