അദ്ദേഹമത് ഗോളാക്കണമായിരുന്നു : സൂപ്പർ താരത്തിനെതിരെ ബയേൺ കോച്ച്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ബയേൺ സമനില വഴങ്ങിയിരുന്നു.വിയ്യാറയലായിരുന്നു ബയേണിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളച്ചത്.ഇതോടെ അഗ്രിഗേറ്റിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബയേണിനെ പരാജയപ്പെടുത്തിയ വിയ്യാറയൽ സെമിയിൽ പ്രവേശിക്കുകയായിരുന്നു.ബയേണാവട്ടെ സെമി കാണാതെ പുറത്താവുകയും ചെയ്തു.
മത്സരത്തിൽ നിരവധി അവസരങ്ങൾ ബയേണിന് ലഭിച്ചിരുന്നു. സൂപ്പർ താരം തോമസ് മുള്ളർക്ക് ലഭിച്ച അവസരം ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.അത് ഗോളാക്കണമായിരുന്നു എന്നാണ് ബയേണിന്റെ പരിശീലകനായ ജൂലിയൻ നഗൽസ്മാൻ മത്സരശേഷം പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 13, 2022
” തോമസ് മുള്ളർ അത് ഗോളാക്കണമായിരുന്നു. അത്തരത്തിലുള്ള അവസരങ്ങൾ ഒരുപാടെണ്ണം ലഭിക്കണമെന്നില്ല. ആദ്യപാദ മത്സരമായിരുന്നു നിർണായകം. അത് ഞങ്ങൾക്ക് നഷ്ടമായി. അന്ന് മികച്ച രൂപത്തിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.ഇന്ന് ഞങ്ങൾ മികച്ച രൂപത്തിലാണ് കളിച്ചത്.ഇന്റൻസിറ്റിയുടെ കാര്യമെടുത്താൽ, സമീപകാലത്തെ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.പക്ഷേ കൂടുതൽ ഗോളുകൾ നേടണമായിരുന്നു.എന്നിരുന്നാലും എല്ലാ അർത്ഥത്തിലും ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത് ” ഇതാണ് നഗൽസ്മാൻ പറഞ്ഞത്.
മത്സരത്തിന്റെ 52-ആം മിനുട്ടിൽ ലെവന്റോസ്ക്കി ബയേണിന് ലീഡ് നേടിക്കൊടുത്തിരുന്നു. എന്നാൽ 88-ആം സാമുവൽ നേടിയ ഗോളിലൂടെ വിയ്യാറയൽ സമനില പിടിക്കുകയായിരുന്നു.