അത് സംഭവിച്ചാൽ പിന്നീട് എംബപ്പേക്ക് ഒന്നും ചെയ്യാനാവില്ല:തോമസ് മുള്ളർ പറയുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേണും പിഎസ്ജിയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സ്വന്തം മൈതാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.
ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബയേണിന്റെ ജർമ്മൻ സൂപ്പർതാരമായ തോമസ് മുള്ളർ കിലിയൻ എംബപ്പേയേ കുറിച്ച് സംസാരിച്ചിട്ടുണ്ട്.എംബപ്പേയുടെ മികവിന് ഇദ്ദേഹം എടുത്ത് പ്രശംസിച്ചിട്ടുണ്ട്. എന്നാൽ ബയേണിന്റെ പ്ലാൻ നടപ്പിലായി കഴിഞ്ഞാൽ എംബപ്പേക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ള ഒരു മുന്നറിയിപ്പും ഇദ്ദേഹം ഇപ്പോൾ നൽകിയിട്ടുണ്ട്.മുള്ളറുടെ വാക്കുകൾ ഇങ്ങനെയാണ്.
Thomas Müller on Kylian Mbappé:
— Get French Football News (@GFFN) March 7, 2023
“His explosiveness, his decision-making, it’s all efficient and I love that. I think the entire world loves to watch him. But if our plan works, he won’t be having fun tomorrow.”https://t.co/rSNe5YMe6E
“എംബപ്പേയുടെ മികവും തീരുമാനമെടുക്കാനുള്ള കഴിവും കാര്യക്ഷമതയും ഒക്കെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ പ്രകടനം വീക്ഷിക്കുന്നതിനെ ഈ ലോകം മുഴുവനും ഇഷ്ടപ്പെടുന്നു.പക്ഷെ ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഞങ്ങളുടെ പ്ലാൻ നടപ്പിലായി കഴിഞ്ഞാൽ എംബപ്പേക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് “ഇതാണ് മുള്ളർ പറഞ്ഞിട്ടുള്ളത്.
പരിക്കിൽ നിന്നും മുക്തനായതിനുശേഷം ആദ്യപാദത്തിൽ പകരക്കാരനായി കൊണ്ടായിരുന്നു എംബപ്പേ കളിച്ചിരുന്നത്. മികച്ച പ്രകടനം അതിനുശേഷം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നിരുന്നാലും മത്സരത്തിൽ ഒരു ഗോളിന് പിഎസ്ജി പരാജയപ്പെടുകയായിരുന്നു.