അത്യന്തം ആവേശകരം, ഒടുവിൽ യുണൈറ്റഡിനെ കീഴടക്കി യൂറോപ്പ ലീഗ് കിരീടം വിയ്യാറയലിന്!
യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കണ്ണീർ. സോൾഷ്യാറിന് കീഴിലുള്ള ആദ്യഫൈനലിൽ വിയ്യാറയലിനോട് പരാജയപ്പെടാനായിരുന്നു യുണൈറ്റഡിന്റെ വിധി.അത്യന്തം ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് യുണൈറ്റഡ് കിരീടം അടിയറവ് വെച്ചത് ഇരുപത്തിയൊന്ന് പെനാൽറ്റികൾ നീണ്ട ഷൂട്ടൗട്ടിനൊടുവിൽ ഗോൾകീപ്പർ റുള്ളി വിയ്യാറയലിന്റെ രക്ഷകനാവുകയായിരുന്നു. അതേസമയം പരിശീലകൻ ഉനൈ എംറിക്ക് മറ്റൊരു യൂറോപ്പ ലീഗ് കിരീടം കൂടി നേടാനായി.സെവിയ്യക്ക് വേണ്ടിയും ഇദ്ദേഹം യൂറോപ്പ ലീഗ് കിരീടങ്ങൾ നേടികൊടുത്തിട്ടുണ്ട്.ഇതാദ്യമായാണ് വിയ്യാറയൽ യൂറോപ്പ ലീഗ് കിരീടം കരസ്ഥമാക്കുന്നത്.
🏆 Congratulations Villarreal! 👏👏👏@Eng_Villarreal | #UELfinal pic.twitter.com/1uVHSdwEFw
— UEFA Europa League (@EuropaLeague) May 26, 2021
മത്സരത്തിന്റെ 29-ആം മിനുട്ടിൽ തന്നെ ലീഡ് നേടാൻ വിയ്യാറയലിന് സാധിച്ചിരുന്നു.ഡാനിയൽ പരേഹോയുടെ അസിസ്റ്റിൽ നിന്ന് ജെറാർഡ് മൊറീനോയായിരുന്നു ഗോൾ നേടിയത്.എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിന് തിരിച്ചടിച്ചു.മക്ടോമിനിയുടെ അസിസ്റ്റിൽ നിന്ന് കവാനി ഗോൾ നേടുകയായിരുന്നു.പിന്നീട് നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.പെനാൽറ്റി എടുത്ത വിയ്യാറയലിന്റെ പതിനൊന്ന് താരങ്ങളും ലക്ഷ്യം കണ്ടപ്പോൾ യുണൈറ്റഡിന്റെ പതിനൊന്നാമനായി പെനാൽറ്റി എടുക്കാൻ എത്തിയ ഡിഗിയക്ക് പിഴച്ചു. താരത്തിന്റെ പെനാൽറ്റി വിയ്യാറയൽ ഗോൾകീപ്പർ റുള്ളി തടഞ്ഞതോടെ കന്നി യൂറോപ്പ ലീഗ് കിരീടം വിയ്യാറയലിന് യഥാർഥ്യമായി.
UNBEATEN 💪
— UEFA Europa League (@EuropaLeague) May 27, 2021
💛 Villarreal are the seventh side to lift either the UEFA Cup or UEFA Europa League without a single defeat in that season.#UELfinal pic.twitter.com/nyph5dCs1o