അത്ഭുതങ്ങൾ സംഭവിച്ചില്ല, പതിനഞ്ചാമതും ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി റയൽ!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശ പോരാട്ടത്തിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പ്രതീക്ഷിച്ച പോലെ റയൽ മാഡ്രിഡ് തന്നെ വിജയിക്കുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ വിജയിച്ചിട്ടുള്ളത്.റയലിനെ വിറപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് ബൊറൂസിയക്ക് ആശ്വസിക്കാൻ കഴിയുന്ന ഘടകം.

ആദ്യപകുതിയിൽ തകർപ്പൻ പ്രകടനമാണ് ബൊറൂസിയ ഡോർട്മുണ്ട് പുറത്തെടുത്തത്. നിരവധി അവസരങ്ങൾ അവർക്ക് ലഭിച്ചു.എന്നാൽ ഗോൾ മാത്രം അകന്നുനിന്നു.റയൽ ഗോൾകീപ്പർ കോർട്ടുവയുടെ മിന്നുന്ന പ്രകടനവും ബൊറൂസിയക്ക് തടസ്സമായി.ആദ്യപകുതിയിൽ ഗോൾരഹിത സമനിലയിലാണ് മത്സരം തിരിഞ്ഞത്.

എന്നാൽ രണ്ടാം പകുതിയിൽ യഥാർത്ഥ റയൽ മാഡ്രിഡ് പുറത്തുവന്നു.മികച്ച പ്രകടനമാണ് അവർ രണ്ടാം പകുതിയിൽ നടത്തിയത്.നിരന്തരം ആക്രമണങ്ങൾ അവർ അഴിച്ചുവിട്ടു. അതിന്റെ ഫലമായിക്കൊണ്ട് 74ആം മിനുട്ടിൽ അവർ ഗോൾ കണ്ടെത്തി.ക്രൂസിന്റെ അസിസ്റ്റിൽ നിന്ന് ഹെഡറിലൂടെയാണ് കാർവഹൽ ഗോൾ കണ്ടെത്തിയത്. പിന്നീട് 9 മിനിട്ടന് ശേഷം റയലിന്റെ രണ്ടാമത്തെ ഗോളും പിറന്നു.വിനീഷ്യസാണ് ഗോൾ നേടിയത്.ബെല്ലിങ്ങ്ഹാമിന്റെ അസിസ്റ്റിൽ നിന്നാണ് ആ ഗോൾ പിറന്നത്. ഇതോടെ 15ആം ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *