അടുത്ത UCL എന്ന് തുടങ്ങും? യോഗ്യത നേടിയവർ ആരൊക്കെ? പോട്ടുകൾ അറിയാം!
ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ദിവസങ്ങൾക്ക് മുമ്പ് കരസ്ഥമാക്കിയിരുന്നു. ലിവർപൂളിനെയായിരുന്നു അവർ പരാജയപ്പെടുത്തിയത്. പതിനാലാം തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.
ഏതായാലും ഇനി അടുത്ത സീസണിനെ കുറിച്ചാണ് ആരാധകർക്ക് അറിയേണ്ടത്. യഥാർത്ഥത്തിൽ ജൂൺ മാസത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നുണ്ട്. പക്ഷേ യോഗ്യതാ മത്സരങ്ങളാണ് ജൂണിൽ ആരംഭിക്കുന്നത്.ജൂൺ 21-നാണ് ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ ആരംഭിക്കുക. അതേസമയം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുക വരുന്ന സെപ്റ്റംബർ ആറാം തിയ്യതി.2023 ജൂൺ പത്താം തീയതിയാണ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുക.
എന്തായാലും വരുന്ന ചാമ്പ്യൻസ് ലീഗിന് ഒട്ടുമിക്ക പ്രമുഖ ക്ലബ്ബുകളും യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നിവർക്ക് യോഗ്യത നേടാനായിട്ടില്ല. ഏതായാലും ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നതിന് വേണ്ടി യുവേഫ ഇതിനെ പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
Next season's Champions League group stage pots are taking shape ⏳ pic.twitter.com/avVxfyXKGm
— B/R Football (@brfootball) May 29, 2022
Pot 1
Real Madrid
Eintracht Frankfurt
Manchester City
AC Milan
Bayern Munich
PSG
Porto
Ajax
Pot 2
Liverpool
Chelsea
Barcelona
Juventus
Atletico Madrid
Sevilla
RB Leipzig
Tottenham
Pot 3
Borussia Dortmund
RB Leipzig
Shakhtar Donetsk
Inter
Napoli
Sporting CP
Bayer Leverkusen
Pot 4
Club Brugge
Celtic
Pot 3 Or 4
Marseille
2 ലീഗ് പാത്തിലെ പ്ലേ ഓഫ് വിജയികൾ
4 ചാമ്പ്യൻസ് പാത്തിലെ പ്ലേ ഓഫ് വിജയികൾ
ഇതൊക്കെയാണ് പോട്ടുകൾ. ഏതായാലും അടുത്ത ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.