അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയവർ ആരൊക്കെ? അറിയേണ്ടതെല്ലാം!
യൂറോപ്പിലെ പ്രധാനപ്പെട്ട ലീഗുകൾ എല്ലാം തന്നെ ഈ സീസൺ ഇപ്പോൾ അവസാനിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയപ്പോൾ ലാലിഗ റയൽ മാഡ്രിഡും സിരി എസി മിലാനും ബുണ്ടസ്ലിഗ ബയേണും ലീഗ് വൺ പിഎസ്ജിയുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
ഏതായാലും അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് ഒട്ടുമിക്ക പ്രമുഖ ക്ലബ്ബുകളും യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ എന്നിവർക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.
പ്രീമിയർ ലീഗ്, ലാലിഗ,സിരി എ,ബുണ്ടസ്ലിഗ എന്നീ ലീഗുകളിലെ ആദ്യ നാല് സ്ഥാനക്കാർ യോഗ്യത നേടിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ലീഗ്, പോർച്ചുഗീസ് ലീഗ് എന്നിവിടങ്ങളിലെ ആദ്യ രണ്ടു സ്ഥാനക്കാർ യോഗ്യത നേടി കഴിഞ്ഞു.നെതർലാന്റ്സ്,ബെൽജിയം,ഓസ്ട്രിയ എന്നിവിടങ്ങളിലെ കിരീട ജേതാക്കളാണ് യോഗ്യത നേടിയിട്ടുള്ളത്. ഏതായാലും ഇതുവരെ യോഗ്യത നേടിയിട്ടുള്ള ടീമുകളെ നമുക്കൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) May 24, 2022
Manchester City
Liverpool
Chelsea
Tottenham Hotspur
Real Madrid
Barcelona
Atletico Madrid
Sevilla
AC Milan
Inter
Juventus
Napoli
Bayern Munich
RB Leipzig
Bayer Leverkusen
Borussia Dortmund
Paris Saint-Germain
Marseille
Porto
Sporting
Ajax
Club Brugge
Red Bull Salzburg
Celtic
Shakhtar Donetsk
Eintracht Frankfurt
ഇവരൊക്കെയാണ് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുള്ളത്. ഈ ചാമ്പ്യൻസ് ലീഗിലെ ഫൈനൽ മാത്രമാണ് ഇനി അവശേഷിക്കുന്നത്. റയൽ മാഡ്രിഡും ലിവർപൂളും തമ്മിലാണ് കലാശപ്പോരാട്ടത്തിൽ കൊമ്പുകോർക്കുക.