അടുത്ത ചാമ്പ്യൻസ് ലീഗിന് ആരൊക്കെ യോഗ്യത നേടി? അറിയേണ്ടതെല്ലാം!
യൂറോപ്പിലെ ഡൊമസ്റ്റിക് ലീഗുകൾ എല്ലാം തന്നെ അതിന്റെ അവസാന മത്സരങ്ങളിലാണുള്ളത്.അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രമുഖ ക്ലബ്ബുകൾ എല്ലാവരും തന്നെ ഇതിനോടകം യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
ലാലിഗ,പ്രീമിയർ ലീഗ്,സിരി എ,ബുണ്ടസ് ലിഗ എന്നീ ലീഗുകളിലെ ആദ്യ നാല് സ്ഥാനക്കാരാണ് യോഗ്യത നേടുക.ഫ്രഞ്ച് ലീഗ്,പോർച്ചുഗീസ് ലീഗ് എന്നിവയിലെ ആദ്യ രണ്ടു സ്ഥാനക്കാർ യോഗ്യത കരസ്ഥമാക്കും.നെതർലാന്റ്സ്,ബെൽജിയം,ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ലീഗ് ജേതാക്കൾ ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പാക്കിയ ടീമുകൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) May 18, 2022
ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മാഡ്രിഡ്,ബാഴ്സലോണ,അത്ലറ്റിക്കോ മാഡ്രിഡ്,സെവിയ്യ,എസി മിലാൻ,ഇന്റർ മിലാൻ,യുവന്റസ്,നാപോളി,ബയേൺ മ്യൂണിക്ക്,RB ലീപ്സിഗ്,ബയേർ ലെവർകൂസൻ,ബോറൂസിയ ഡോർട്മുണ്ട്,പിഎസ്ജി,പോർട്ടോ,സ്പോർട്ടിങ്,അയാക്സ്,ക്ലബ് ബ്രൂഗെ,റെഡ് ബുൾ സാൽസ്ബർഗ്,സെൽറ്റിക്ക് എന്നിവരാണ് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുള്ളവർ.
വരുന്ന ഓഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി ആയിരിക്കും ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടത്തുക. സെപ്റ്റംബർ ആറാം തീയതിയായിരിക്കും യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങുക. അടുത്ത വർഷം ജൂൺ പത്തിനായിരിക്കും ഫൈനൽ നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.