അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം നേടണം, റയൽ സൂപ്പർ താരം പറയുന്നു!
റയൽ മാഡ്രിഡിനൊപ്പം ഇനിയും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുത്തമിടണം. അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമെന്ന മോഹവുമായി നടക്കുകയാണ് റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ്. ഇതുവരെ നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുത്തമിട്ട താരമാണ് ക്രൂസ്. പക്ഷെ താരത്തിന്റെ കിരീടദാഹം ഇതുവരെ അവസാനിച്ചിട്ടില്ല. അതിനുള്ള കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു തവണ കിരീടം നേടി അതിന്റെ ഫീലിംഗ് ലഭിച്ചാൽ വീണ്ടും വീണ്ടും അത് ലഭിക്കാൻ ആഗ്രഹിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ടോം ജങ്കേഴ്സ്ഡോർഫ് പോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു താരം. റയൽ മാഡ്രിഡിൽ ലഭിച്ച വരവേൽപ്പിനെ കുറിച്ചും താരം മനസ്സ് തുറന്നു.
Kroos is desperate to win the @ChampionsLeague again
— MARCA in English (@MARCAinENGLISH) January 28, 2021
👉 https://t.co/6lnkRz81iC pic.twitter.com/ecuNUDev31
” എന്നെ അവതരിപ്പിക്കുന്ന ദിവസം 30000-ത്തോളം പേരാണ് അവിടെ ഒരുമിച്ച് കൂടിയത്.ഒരു മത്സരം കാണാനല്ല.. മറിച്ച് കുറച്ചു സമയം ഞാൻ പന്ത് തട്ടുന്നത് കാണാനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു അത് ” ക്രൂസ് തുടർന്നു. ” ചാമ്പ്യൻസ് ലീഗ് കിരീടം നേടി അതിന്റെ ഫീലിംഗ്സ് അനുഭവിച്ചാൽ അത് വീണ്ടും വീണ്ടും ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കും.ചിലപ്പോൾ ഒന്നോ രണ്ടോ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. എന്തെന്നാൽ മറ്റുള്ളവരും അത് വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ ആഗ്രഹത്തിന് ഒരു കുറവും വരുകയില്ല. ആ കിരീടം സ്വന്തമാക്കാൻ നമ്മൾ ആഗ്രഹിച്ചു കൊണ്ടേയിരിക്കും. 4 ചാമ്പ്യൻസ് ലീഗുകൾ ഞാൻ നേടിയിട്ടുണ്ട്. എനിക്ക് അഞ്ചാമത്തേത് കൂടി നേടണം ” ക്രൂസ് പറഞ്ഞു.
"Past success belongs to yesterday," said Kroos. "In football, there is little time to savour what has been achieved."https://t.co/n6AXiEhtFn
— AS English (@English_AS) January 27, 2021