അക്കാര്യം തനിക്കൊരു പ്രശ്നമല്ല : പോച്ചെട്ടിനോ
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിയെ ക്ലബ് ബ്രൂഗെ സമനിലയിൽ കുരുക്കിയിരുന്നു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് പോയിന്റ് വീതം വെച്ചത്. സൂപ്പർ താരനിരയുമായി ഇറങ്ങിയ പിഎസ്ജി മത്സരത്തിൽ നിറം മങ്ങി പോവുകയായിരുന്നു. ഏതായാലും മത്സരത്തെ കുറിച്ചുള്ള തന്റെ ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ രേഖപ്പെടുത്തിയിട്ടുണ്ട്.ടീം ഇമ്പ്രൂവ് ആവേണ്ടതുണ്ട് എന്നുള്ളത് തങ്ങൾക്ക് അറിയാമെന്നും അക്കാര്യം തനിക്കൊരു പ്രശ്നമല്ലെന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Mauricio Pochettino on drawing against Brugge: “We know we have to do better.” | Get French Football News: https://t.co/8f4QGMTz3N via @GFFN
— Murshid Ramankulam (@Mohamme71783726) September 16, 2021
” ഞങ്ങൾ ഇമ്പ്രൂവ് ആകേണ്ടതുണ്ട് എന്നുള്ളത് ഞങ്ങൾക്കറിയാം. അക്കാര്യം എനിക്ക് പ്രശ്നമല്ല.ഫോർവേഡുമാരുടെ ഡിഫൻസീവ് വർക്കിൽ ഞാൻ ഹാപ്പിയാണ്.ഏതായാലും ടീമിന് ഇനിയും കൂടുതൽ സമയം ആവിശ്യമുണ്ട്.പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സമയം ആവിശ്യമാണ്.പക്ഷേ ഇന്നത്തെ പ്രശ്നം അതല്ലായിരുന്നു.ഞങ്ങൾക്ക് ഒരു മികച്ച രൂപത്തിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നില്ല ഇത്.ടീമിന്റെ പ്രകടനം റിസൾട്ടിലും ഞങ്ങൾ ഹാപ്പിയല്ല.ഒരു മികച്ച താരനിര ഞങ്ങൾക്കുണ്ട്. പക്ഷേ ഞങ്ങൾക്കിപ്പോൾ ആവിശ്യം സമയമാണ് ” പോച്ചെട്ടിനോ പറഞ്ഞു.