എംബപ്പേ ക്രിസ്റ്റ്യാനോയുടെ വഴി പിന്തുടരണം:മുൻ ഫ്രഞ്ച് താരം
സൂപ്പർ താരം കിലിയൻ എംബപ്പേക്ക് ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്. എന്തെന്നാൽ റയൽ മാഡ്രിഡിൽ അദ്ദേഹം മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ച പോലെയുള്ള ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം പെനാൽറ്റി പാഴാക്കിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ലഭിക്കുന്ന വിമർശനങ്ങൾ ഇരട്ടിയാവുകയും ചെയ്തു.
എന്നാൽ മുൻ ഫ്രഞ്ച് താരമായിരുന്ന ബക്കാരി സാഗ്ന ഇക്കാര്യത്തിൽ ചില ഉപദേശങ്ങൾ എംബപ്പേക്ക് നൽകിയിട്ടുണ്ട്.റയൽ മാഡ്രിഡിൽ വന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നും പിന്നീട് അദ്ദേഹം ട്രാക്കിലായി മാറി എന്നുമാണ് സാഗ്ന ഓർമ്മിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോയുടെ വഴി എംബപ്പേ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.മുൻ ഫ്രഞ്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേയുടെ റയൽ മാഡ്രിഡ് കരിയർ സക്സസ് ആവും എന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല. എല്ലാവരും കരുതുന്നത് വന്ന ഉടനെ തന്നെ എംബപ്പേ എല്ലാ റെക്കോർഡുകളും തകർക്കും എന്നാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ വന്ന സമയം നിങ്ങൾക്ക് ഓർമ്മയില്ലേ.ക്രിസ്റ്റ്യാനോക്കും തുടക്കത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു.റയലിലെ പല ഇതിഹാസങ്ങൾക്കും തുടക്കം ബുദ്ധിമുട്ടായിരുന്നു.പക്ഷേ അവരെല്ലാം ക്ഷമയോടുകൂടി കാത്തിരുന്ന് ഇതിഹാസങ്ങളായി മാറി.എംബപ്പേ ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോയെ മാതൃകയാക്കുകയാണ് വേണ്ടത്.അദ്ദേഹത്തിന്റെ പാത പിന്തുടരണം. എന്നാൽ റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് സക്സസ് ആവാൻ കഴിയും ” ഇതാണ് മുൻ ഫ്രഞ്ച് താരം പറഞ്ഞിട്ടുള്ളത്.
എംബപ്പേ കേവലം 8 ഗോളുകൾ മാത്രമാണ് ഈ സീസണിൽ നേടിയിട്ടുള്ളത്. അതിൽ മൂന്ന് ഗോളുകളും പെനാൽറ്റി ഗോളുകൾ ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ റയൽ മാഡ്രിഡിന് പരാജയപ്പെടേണ്ടിവന്നു. അതുകൊണ്ടുതന്നെ എംബപ്പേക്ക് ഏൽക്കേണ്ടി വന്ന വിമർശനങ്ങളും അധികരിച്ചിട്ടുണ്ട്.