MLS ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ഞാനാണ്: സ്ലാട്ടൻ

2018-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ കരാർ റദ്ദാക്കിയതോടുകൂടിയാണ് സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് MLS ക്ലബ്ബായ ലാ ഗാലക്സിയിലേക്ക് ചേക്കേറിയത്. രണ്ട് സീസണുകൾ അവിടെ ചിലവഴിച്ച താരം മിന്നുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്.58 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ താരം കരസ്ഥമാക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഏതായാലും MLS ലെ തന്റെ സമയത്തെക്കുറിച്ച് സ്ലാട്ടൻ ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് MLS ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം താനാണ് എന്നാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ഇഎസ്പിഎന്നിന്നോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.സ്ലാട്ടന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ വളരെയധികം ഹാപ്പിയാണ്.MLS നോട് എനിക്ക് വളരെയധികം നന്ദിയുണ്ട്. ഫുട്ബോളിൽ സജീവമായി നില നിൽക്കാൻ എനിക്ക് അവസരം നൽകിയത് അവരാണ്. പക്ഷേ ഞാനിപ്പോഴും വളരെയധികം സജീവമാണ്. എല്ലാ കോമ്പറ്റീഷനിലും ഞാൻ മികച്ച പ്രകടനമായിരുന്നു. ഞാൻ അതാണ് തെളിയിച്ചത്.MLS ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്. ഇത് ഞാൻ എന്റെ അഹങ്കാരം കൊണ്ട് പറയുന്നതല്ല. മറിച്ച് സത്യമിതാണ്. ഞാൻ അവിടെയായിരുന്നു സമയത്ത് വളരെയധികം ആസ്വദിച്ചിരുന്നു. എന്റെ നല്ല സമയമായിരുന്നു അത്. അവിടെ കളിച്ചിരുന്ന രീതിയും മാർക്കറ്റ് ചെയ്തിരുന്ന രീതിയുമൊക്കെ എനിക്കിഷ്ടമായിരുന്നു.MLS ൽ കളിച്ചത് എനിക്ക് അഭിമാനമുണ്ട്. എന്റെ കളി കാണാൻ ആരും ഉണ്ടാകില്ലെന്ന് പലരും പറഞ്ഞിരുന്നു.പക്ഷെ സ്റ്റേഡിയം നിറയെ ആളുകളായിരുന്നു. അവിടെയായിരുന്നു സമയത്ത് ഞാൻ വളരെയധികം ഹാപ്പിയായിരുന്നു ” ഇതാണ് സ്ലാട്ടൻ പറഞ്ഞത്.

നാൽപതുകാരനായ താരത്തിന്റെ മിലാനുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. വിരമിക്കാൻ ഉദ്ദേശ്യമില്ലെന്നും MLS ലെക്ക് മടങ്ങാനാണ് പദ്ധതി എന്നുള്ളതിന്റെ സൂചനകൾ താരം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *