Breaking News: എംബപ്പേക്ക് ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാവും

കോപ ഡി ഫ്രാൻസ് ഫൈനൽ മത്സരത്തിനിടക്ക് പരിക്കേറ്റ PSGയുടെ ഫ്രഞ്ച് യുവതാരം കിലിയൻ എംബപ്പേക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകും എന്നുറപ്പായി. താരത്തിന് മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്ന് അൽപം മുമ്പാണ് മെഡിക്കൽ അപ്ഡേറ്റിലൂടെ PSG അറിയിച്ചത്. കോപ ഡി ഫ്രാൻസിൻ്റെ ഫൈനലിൽ സെൻ്റ് എറ്റിനെക്കെതിരെ കളിക്കുമ്പോൾ എതിർ കളിക്കാരൻ്റെ ടാക്കിളിനെ തുടർന്നാണ് എംബപ്പേയുടെ വലത് കണങ്കാലിന് പരിക്കേറ്റത്.

PSG പുറത്ത് വിട്ട മെഡിക്കൽ അപ്ഡേറ്റനുസരിച്ച് സ്കാനിംഗിൽ എംബപ്പേയുടെ വലത് കണങ്കാലിലെ എക്സ്റ്റേണൽ ലിഗമെൻ്റിന് ഡാമേജ് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് മൂന്ന് ആഴ്ചകളെങ്കിലും പുറത്തിരിക്കേണ്ടി വരും. ചാമ്പ്യൻസ് ലീഗ് ക്വോർട്ടർ ഫൈനലിൽ PSG അറ്റലാൻറയെ നേരിടുന്നത് ഓഗസ്റ്റ് 12ന് ആണ്. ആ മത്സരത്തിൽ എംബപ്പേക്ക് കളിക്കാനാവില്ല എന്ന് ഇതോടെ ഉറപ്പായി. ഇതിന് പുറമെ ഈ മാസം 31ന് നടക്കുന്ന കോപ ഡി ലാ ലിഗ് ഫൈനലിലും താരത്തിന് കളിക്കാനാവില്ല. ഒളിംപിക് ലിയോണാണ് ഈ മത്സരത്തിലെ PSGയുടെ എതിരാളികൾ. ഏതായാലും നിർണ്ണായക സമയത്ത് സുപ്രധാന താരത്തിന് പരിക്കേറ്റത് PSGക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *