2005-ന് ശേഷം ഇതാദ്യം,ബാലൺ ഡി’ഓർ ആദ്യ മുപ്പതിൽ പോലും ഇടം നേടാനാവാതെ മെസ്സി!

ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിനുള്ള 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടപ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം സൂപ്പർതാരം ലയണൽ മെസ്സിക്ക് ഇടമില്ല എന്നുള്ളതാണ്. നിലവിലെ ചാമ്പ്യനും ഏറ്റവും കൂടുതൽ തവണ ബാലൺ ഡി’ഓർ പുരസ്കാരം നേടിയ താരവുമായ മെസ്സിയുടെ ഫുട്ബോൾ ലോകത്ത് ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

2005-ന് ശേഷം ഇതാദ്യമായാണ് മെസ്സിക്ക് ആദ്യ മുപ്പതിൽ പോലും ഇടം നേടാൻ സാധിക്കാതെ പോകുന്നത്.കഴിഞ്ഞ തവണ ലീഗ് വണ്ണിൽ എത്തിയ മെസ്സിക്ക് പ്രതീക്ഷക്കൊത്തുയരാൻ സാധിക്കാതെ പോവുകയായിരുന്നു.11 ഗോളുകളും 14 അസിസ്റ്റുകളുമായിരുന്നു താരം നേടിയിരുന്നത്. അർജന്റീനക്ക് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും മെസ്സി നേടിയിട്ടുണ്ട്.

2005-ലാണ് മെസ്സി ആദ്യമായി നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയത്. 2007 മുതൽ 2018 വരെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എന്നും മെസ്സിക്ക് ഇടമുണ്ടായിരുന്നു. എന്നാൽ 2018 ൽ മെസ്സി ആദ്യ മൂന്നിൽ നിന്നും പുറത്തായി.പക്ഷേ 2019,2021 വർഷങ്ങളിലെ ബാലൺ ഡി’ഓർ നേടിക്കൊണ്ട് മെസ്സി ശക്തമായി തിരിച്ചുവന്നു. പക്ഷേ ഇപ്പോൾ താരത്തിന് തിരിച്ചടി ഏറ്റിരിക്കുകയാണ്.

മെസ്സിയുടെ സഹതാരമായ നെയ്മർ ജൂനിയർക്കും ഈ 30 പേരുടെ ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ വേണ്ടത്ര മികവ് പുലർത്താൻ നെയ്മർ കഴിഞ്ഞിരുന്നില്ല. ഏതായാലും മെസ്സി ഇല്ലാത്ത ബാലൺ ഡി’ഓർ ആരാധകർക്ക് പുതിയ അനുഭവമാണ്.പക്ഷെ ഇത്തവണ ബെൻസിമ തന്നെ സ്വന്തമാക്കുമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *