15 താരങ്ങൾക്ക് കോവിഡ്, ലഭ്യമായത് ഒമ്പത് പേരെ മാത്രം, നിലവിലെ ചാമ്പ്യൻമാരെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കി എഎഫ്സി !

നിലവിലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ അൽ ഹിലാലിനെ എഎഫ്സി അധികൃതർ ടൂർണമെന്റിൽ നിന്നും പുറത്താക്കി. ആവിശ്യമായ താരങ്ങൾ ടീമിൽ ഇല്ല എന്ന കാരണം ചൂണ്ടികാണിച്ചു കൊണ്ടാണ് അൽ ഹിലാലിനെ ടൂർണമെന്റിൽ നിന്നും പുറത്താക്കിയത്. കേവലം ഒൻപത് താരങ്ങളെ മാത്രമാണ് മത്സരത്തിന് മുന്നോടിയായി ടീമിന് ലഭ്യമായതുള്ളൂ. ഇന്ന് ശബാബ് അൽ അഹ്ലി ദുബൈക്കെതിരെയായിരുന്നു അൽ ഹിലാൽ കളിക്കേണ്ടത്. എന്നാൽ ടീമിലെ ആകെ പതിനഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ലഭ്യമായത് കേവലം ഒമ്പത് പേരെ മാത്രമായിരുന്നു.

ഒരു മത്സരത്തിന് ചുരുങ്ങിയത് സ്‌ക്വാഡിൽ പതിമൂന്ന് പേരെങ്കിലും ഉണ്ടാവണം എന്നാണ് എഎഫ്സിയുടെ നിയമം. എന്നാൽ ഇത് പാലിക്കാൻ കോവിഡ് മൂലം ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന് ഇവരെ ഒഴിവാക്കാൻ എഎഫ്സി അധികൃതർ തീരുമാനിക്കുകയായിരുന്നു. അൽ ഹിലാൽ ക്ലബും സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനും മത്സരം മാറ്റിവെക്കാൻ എഎഫ്സിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് തള്ളികളയുകയായിരുന്നു. നിയമപ്രകാരം പതിമൂന്ന് പേർ ഇല്ലാത്തതിനാൽ അൽഹിലാലിനെ ഒഴിവാക്കുന്നു എന്നാണ് എഎഫ്സി അറിയിച്ചത്. ആവിശ്യമായ താരങ്ങളെ എത്തിക്കേണ്ടത് ക്ലബ്ബിന്റെ ഉത്തരവാദിത്തമാണ് എന്നാണ് ഇവർ അറിയിച്ചത്. നിലവിലെ ചാമ്പ്യൻമാരാണ് അൽ ഹിലാൽ. ജപ്പാൻ ക്ലബായ ഉർവ റെഡ് ഡയമൻഡ്സിനെ കീഴടക്കിയാണ് കഴിഞ്ഞ തവണ ഇവർ കിരീടം ചൂടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *