111 വർഷത്തിനിടെ ആദ്യമായി തരംതാഴ്ത്തപ്പെട്ടു, താരങ്ങളുടെ കാറുകൾ കത്തിച്ച് സാന്റോസ് ആരാധകർ!

ഈ സീസണിലെ ബ്രസീലിയൻ ലീഗിന് കഴിഞ്ഞ ദിവസമായിരുന്നു അവസാനമായിരുന്നത്. വമ്പന്മാരായ പാൽമിറാസ് ഒരിക്കൽ കൂടി ബ്രസീലിയൻ ലീഗ് സ്വന്തമാക്കുകയായിരുന്നു.ഗ്രിമിയോയെ രണ്ട് പോയിന്റുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് പാൽമിറാസ് കിരീടം നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണിലും ബ്രസീലിയൻ ലീഗ് എൻഡ്രിക്കിന്റെ പാൽമിറാസ് തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.

ബ്രസീലിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബുകളിൽ ഒന്നാണ് സാന്റോസ്. അതിപ്രശസ്തമായ ഈ ക്ലബ്ബിലൂടെയാണ് പെലെയും നെയ്മറുമൊക്കെ വളർന്നു വന്നിട്ടുള്ളത്. 111 വർഷത്തെ ചരിത്രം അവകാശപ്പെടാൻ ഉണ്ട് ഈ ക്ലബ്ബിന്.എന്നാൽ തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി കൊണ്ട് ഈ ക്ലബ്ബ് ഇപ്പോൾ ബ്രസീലിയൻ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടു.ഈ സീസണിൽ പതിനേഴാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളിൽ നിന്ന് 43 പോയിന്റ് ആണ് അവർ നേടിയത്.

അവസാന ലീഗ് മത്സരത്തിൽ സാൻഡോസ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സെക്കൻഡ് ഡിവിഷനിലേക്ക് അവർ തരംതാഴ്ത്തപ്പെട്ടത്.ഇതോടെ അവരുടെ ആരാധകർ അക്രമാസക്തരായി. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിന് പുറത്തും വലിയ ആക്രമണങ്ങളാണ് ആരാധകർ അഴിച്ചുവിട്ടത്.താരങ്ങളുടെ കാറുകൾ അവർ കത്തിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈക്ക് വേണ്ടി കളിച്ചിരുന്ന സ്റ്റീവൻ മെന്റോസ ഇപ്പോൾ സാൻഡോസിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ കാറും സ്വന്തം ആരാധകർ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

സാന്റോസ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ. ആരാധകർ നിയന്ത്രണം വിട്ട് പെരുമാറിയത് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.സാന്റോസിന്റെ തരംതാഴ്ത്തലിൽ നെയ്മർ ജൂനിയർ അടക്കമുള്ളവർ പ്രതികരണം അറിയിച്ചിരുന്നു. ഏതായാലും സാന്റോസ് ഉയർത്തെഴുന്നേറ്റു വരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *