സോക്രട്ടീസ് അവാർഡ്,ബാലൺ ഡി’ഓറിനൊപ്പം പുതിയ പുരസ്കാരം പ്രഖ്യാപിച്ച് ഫ്രാൻസ് ഫുട്ബോൾ!

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 മണിക്കാണ് ബാലൺഡി’ഓർ പുരസ്കാരദാന ചടങ്ങുകൾ നടക്കുക.സൂപ്പർ താരം കരീം ബെൻസിമ ഇത്തവണത്തെ ബാലൺഡി’ഓർ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോഴിതാ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇതോടൊപ്പം മറ്റൊരു അവാർഡ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. സോക്രട്ടീസ് അവാർഡ് എന്നാണ് ഇതിന്റെ പേരായി കൊണ്ട് നൽകിയിട്ടുള്ളത്. ബ്രസീലിയൻ ഇതിഹാസമായ സോക്രട്ടീസിന്റെ ഓർമ്മക്കായാണ് ഈ പേര് നൽകിയിട്ടുള്ളത്.സാമൂഹികമായി പ്രതിബദ്ധതയുള്ള ചാമ്പ്യന്മാർക്കാണ് ഈ പുരസ്കാരം നൽകുക എന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അറിയിച്ചിട്ടുള്ളത്.

ബ്രസീലിയൻ ഇതിഹാസമായ സോക്രട്ടീസ് കൊറിന്ത്യൻ ഡെമോക്രസി എന്ന സൈനിക സ്വേച്ഛാധിപത്യത്തിന് കീഴിലായിരിക്കെ ടീമിനെ സഹായിച്ചിരുന്നു.അതുകൊണ്ടാണ് ഈയൊരു പുരസ്കാരത്തിന് സോക്രട്ടീസിന്റെ പേര് നൽകിയത് എന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അറിയിച്ചത്.സാമൂഹിക സേവനങ്ങൾ,പരിസ്ഥിതി സംരക്ഷണം,ദുർബല വിഭാഗങ്ങൾക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ പുരസ്കാരത്തിന്റെ പരിധിയിൽ പരിഗണിക്കപ്പെടുക.

സോക്രട്ടീസിന്റെ സഹോദരനും മുൻ പിഎസ്ജി, ബ്രസീലിയൻ താരമായ റായ് ഈ പുരസ്കാരം നൽകുന്ന ജൂറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഫ്രാൻസ് ഫുട്ബോൾ പ്രതിനിധികൾ, മൊണാക്കോ ആസ്ഥാനമായുള്ള പീസ് ആൻഡ് സ്പോർട്സ് സംഘടനയുടെ പ്രതിനിധികൾ,ഇവരൊക്കെ ചേർന്ന ജൂറിയാണ് ഈ സമ്മാനം നൽകുക.ഏതായാലും ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ ഭാഗത്ത് നിന്നും മികച്ച ഒരു തീരുമാനം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *