ലണ്ടനിൽ നിന്നോ മാഡ്രിഡിൽ നിന്നോ ഒരുമിച്ച് പറക്കും, അർജൻറീനയുടെ പ്ലാൻ ഇങ്ങനെ

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായി യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന അർജൻ്റൈൻ ടീം അംഗങ്ങൾ ഒരുമിച്ച് നാട്ടിലേക്ക് പറക്കാനൊരുങ്ങുന്നു. താരങ്ങളുടെ യാത്രാ പദ്ധതിക്ക് AFA അന്തിമ രൂപം നൽകി വരികയാണ്. യൂറോപ്പിൽ കളിക്കുന്ന താരങ്ങളെ യൂറോപ്പിലെ തന്നെ ഒരു നഗരത്തിൽ ഒരുമിച്ച് ചേർത്ത് ചാർട്ടേർഡ് ഫ്ലൈറ്റിൽ അർജൻ്റീനയിൽ എത്തിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് വേണ്ടി ലണ്ടനും മാഡ്രിഡുമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. അന്തിമ തീരുമാനം പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ആകൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകിയാണ് AFA ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്.

അതേസമയം നായകൻ ലയണൽ മെസ്സി സ്വകാര്യ വിമാനത്തിലാവും നാട്ടിലേക്ക് പോവുക. ബ്രസീലിൽ ലീഗ് കളിക്കുന്ന വാൾട്ടർ കണ്ണെമാൻ, റെൻസോ സറാവിയ എന്നിവരും USA യിലെ MLSൽ കളിക്കുന്ന ക്രിസ്ത്യൻ പാവോനും അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടാൽ അതാത് സ്ഥലങ്ങളിൽ നിന്നാവും എത്തിച്ചേരുക. ഒക്ടോബറിൽ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് അർജൻ്റീനക്ക് കളിക്കാനുള്ളത്. ഒക്ടോബർ 8ന് ഇക്വഡോറിനെതിരെയും (ഇന്ത്യൻ സമയം ഒക്ടോബർ 9 പുലർച്ചെ 5.40) ഒക്ടോബർ 13ന് (ഇന്ത്യൻ സമയം ഒക്ടോബർ 14 പുലർച്ചെ 1:30) ബൊളിവിയക്കെതിരെയുമാണ് ആ മത്സരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *