റൊണാൾഡീഞ്ഞോ അറസ്റ്റിൽ
മുൻ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ അറസ്റ്റിൽ. കഴിഞ്ഞ ദിവസം താരത്തെയും സഹോദരനെയും പരാഗ്വൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജപാസ്പോർട്ട് ഉപയോഗിച്ച് പരാഗ്വയിൽ താമസിച്ചതിനാണ് താരം അറസ്റ്റിലായത്. പരാഗ്വൻ ജേണലിസ്റ്റായ സോൾഡാഡ് ഫ്രാങ്കോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലാ നാസിയോണിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം ഹോട്ടലിൽ വെച്ചാണ് താരത്തെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. പരാഗ്വയിലെ കാസിനോ ഉടമസ്ഥനായ നെൽസൺ ബെലോട്ടിയുടെ ക്ഷണപ്രകാരമായിരുന്നു ഇരുവരും പരാഗ്വയിൽ എത്തിയതെന്നാണ് പോലീസിന്റെ ഭാഷ്യം. റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും പാസ്സ്പോർട്ടിലെ പേരിലോ ജനനതിയ്യതിയിലോ ജനനസ്ഥലത്തിലോ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും പൗരത്വത്തിന്റെ കാര്യത്തിലാണ് പിഴവുള്ളത്.
Ronaldinho arrested in Paraguay after he and his brother were caught entering with false PARAGUAYAN passports. Ronaldinho and his brother received a fine of aprox €2m last year for building an illegal pier. They couldnt afford to pay, so their passports were seized. pic.twitter.com/4TJksTUsnL
— SportsObama.com (@SportsObama) March 5, 2020
പാസ്സ്പോർട്ടിൽ താരം ജന്മം കൊണ്ട് പരാഗ്വൻ പൗരനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താലാണ് താരത്തെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ താരത്തിന് ബ്രസീലിയൻ പാസ്സ്പോർട്ടും ഇല്ല. 2018-ൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം താരത്തിന്റെ ബ്രസീലിയൻ പാസ്പോർട്ട് അധികൃതർ റദ്ദ് ചെയ്തിരുന്നു.