റയലിന് വേണ്ടി കളിക്കുന്നത് ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് പോലെ: മനസ്സ് തുറന്ന് ഡി മരിയ

ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി കൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. വേൾഡ് കപ്പും രണ്ട് കോപ്പ അമേരിക്കയും ഒരു ഫൈനലിസിമയും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന വിശേഷണം ലഭിച്ചിട്ടുള്ള താരം കൂടിയാണ് ഡി മരിയ. ഒരു ഐതിഹാസികമായ കരിയർ തന്നെ അവകാശപ്പെടാൻ ഈ താരത്തിന് കഴിയുന്നുണ്ട്.

ഡി മരിയയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഡോക്യുമെന്ററി നെറ്റ്‌ഫ്ലിക്സ് ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്. ഡി മരിയ ഒരുപാട് കാര്യങ്ങൾ കുറിച്ച് അതിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.റയലിന് വേണ്ടി കളിക്കുന്നത് ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് പോലെയാണ് എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യുക എന്നുള്ളത് ലോകത്തെ ഏറ്റവും മികച്ച പത്തോ പതിനഞ്ചോ താരങ്ങളിൽ ഉൾപ്പെടുന്നതിന് തുല്യമാണ്.അങ്ങനെയാണ് നമുക്ക് അനുഭവപ്പെടുക. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബ് റയൽ മാഡ്രിഡ് ആണ്. ആ ക്ലബ്ബിൽ കളിക്കുന്നത് ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിന് തുല്യമാണ് “ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

2010 മുതൽ 2014 വരെ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. അവിടെവച്ച് ചാമ്പ്യൻസ് ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്,പിഎസ്ജി,യുവന്റസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇപ്പോൾ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ ഭാഗമാണ് അദ്ദേഹം. അർജന്റീന ദേശീയ ടീമിന് വേണ്ടി 145 മത്സരങ്ങൾ കളിച്ചു 31 ഗോളുകൾ നേടി കൊണ്ടാണ് ഡി മരിയ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *