റഫറിയെ മുഖത്തിടിച്ച് ചവിട്ടിക്കൂട്ടി ക്ലബ്ബ് പ്രസിഡന്റ്,തുർക്കിയിൽ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചു.

റഫറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഫുട്ബോൾ ലോകത്ത് എന്നും സജീവമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ റഫറിയിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കാറില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് കഴിഞ്ഞ ദിവസം വിലക്കും പിഴയും ലഭിച്ചിരുന്നു. റഫറിമാരെ വിമർശിച്ചതിനായിരുന്നു ഈ വിലക്കും പിഴയും അദ്ദേഹത്തിന് ലഭിച്ചത്.

ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം ശക്തമാവുകയാണ്.ഇതിനിടെ ഫുട്ബോൾ ലോകത്ത് നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. ക്ലബ്ബ് പ്രസിഡന്റ് മുഖ്യ റഫറിയെ ശാരീരികമായി കൈകാര്യം ചെയ്ത വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. തുർക്കിഷ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിനുശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളത്.

തുർക്കിഷ് ലീഗിൽ എട്ടാം സ്ഥാനത്തുള്ള റിസസ്പോറും പതിനൊന്നാം സ്ഥാനത്തുള്ള അങ്കരാഗുക്കുവും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അങ്കരാഗുക്കു ലീഡ് നേടിയിരുന്നു. എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഇഞ്ച്വറി ടൈമിൽ റിസസ്പോർ സമനില നേടുകയായിരുന്നു. രണ്ട് ടീമിലെയും ഓരോ താരങ്ങൾ മത്സരത്തിന്റെ റെഡ് കാർഡ് കണ്ടിരുന്നു. മത്സരത്തിൽ ഒരുപാട് സമയം എക്സ്ട്രാ ടൈം നൽകിയതും അങ്കരാഗുക്കുവിന്റെ ഒരു ഗോൾ ക്യാൻസൽ ചെയ്തതും അവർക്ക് അനുകൂലമായ ഒരു പെനാൽറ്റി നൽകാത്തതും അവരുടെ പ്രസിഡണ്ടിനെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു.

മത്സരം അവസാനിച്ച ഉടനെ അങ്കരാക്കുവിന്റെ പ്രസിഡണ്ടായ ഫറൂക്ക് കോക്ക കളിക്കളത്തിലേക്ക് ഇറങ്ങി വരികയും മുഖ്യ റഫറി ആയ ഹലീലിന്റെ മുഖത്ത് ഇടിച്ചു വീഴ്ത്തുകയും ചെയ്തു. തുടർന്ന് നിലത്ത് വീണ അദ്ദേഹത്തെ അവിടെ ഇട്ട് ചവിട്ടി കൂട്ടുകയായിരുന്നു.ആക്രമണത്തിൽ അദ്ദേഹത്തിന് സീരിയസായി കൊണ്ട് തന്നെ പരിക്കേറ്റു. ഇത് തുർക്കിയിൽ വലിയ വിവാദമാവുകയും തുർക്കിഷ് പ്രസിഡന്റ് ലീഗ് നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ വീഡിയോ ദൃശ്യങ്ങളൊക്കെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണ്.

ഏതായാലും റഫറിമാർക്ക് നേരെയുള്ള അതിക്രമങ്ങളും രോഷങ്ങളും ഫുട്ബോൾ ലോകത്ത് എല്ലായിടത്തുമുണ്ട്. റഫറിമാരുടെ തെറ്റായ തീരുമാനങ്ങളും പക്ഷപാതപരമായ തീരുമാനങ്ങളുമൊക്കെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉൾപ്പെടെ എന്നും ഒരു വിവാദ വിഷയങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *