റഫറിയെ തല്ലിയ കേസ്, ക്ലബ്ബ് പ്രസിഡന്റ് ജയിലിലായി!
2023 ഡിസംബർ മാസത്തിൽ തുർക്കിഷ് ലീഗിൽ നടന്ന മത്സരത്തിൽ അങ്കരാഗുക്കുവും റിസസ്പോറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ റഫറി ഹാമിൽ എടുത്ത പല തീരുമാനങ്ങളും വിവാദമായിരുന്നു.മത്സരശേഷം ഇത് ആക്രമണങ്ങളിലേക്ക് വഴിവച്ചു.
അങ്കരാഗുക്കുവിന്റെ പ്രസിഡന്റ് ആയ ഫറൂഖ് കോക നിയന്ത്രണം വിടുകയായിരുന്നു. അദ്ദേഹം റഫറിയായ ഹാമിലിനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ഇടിച്ചു വീഴ്ത്തുകയും ചവിട്ടി കൂട്ടുകയും ചെയ്തു.ഫുട്ബോൾ ലോകത്ത് ഇത് വലിയ വിവാദമായി. ഉടൻതന്നെ അദ്ദേഹത്തിന് എല്ലാ സ്ഥാനമാനങ്ങളും നഷ്ടമായിരുന്നു.
ഇക്കാര്യത്തിൽ കോടതി ഇപ്പോൾ ശിക്ഷാ വിധിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തത് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വർഷവും 7 മാസവും അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. അതാണ് കോടതി വിധിച്ചിട്ടുള്ള ശിക്ഷ.അദ്ദേഹത്തിന്റെ ജയിൽവാസം ഇപ്പോൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്ലബ്ബിനും കടുത്ത ശിക്ഷ ഏൽക്കേണ്ടി വന്നിരുന്നു.
45000 പൗണ്ട് പിഴയായി കൊണ്ട് ചുമത്തപ്പെട്ടിരുന്നു. 5 മത്സരങ്ങളിൽ ആരാധകരെ പ്രവേശിപ്പിക്കാനും അവർക്ക് അനുമതി ഉണ്ടായിരുന്നില്ല. തുടർന്ന് മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്.ഫസ്റ്റ് ഡിവിഷനിൽ നിന്നും അവർ തരംതാഴ്ത്തപ്പെടുകയും ചെയ്തിരുന്നു.അങ്ങനെ എല്ലാംകൊണ്ടും ക്ലബ്ബിന് തിരിച്ചടിയാണ് ലഭിച്ചിട്ടുള്ളത്. പ്രസിഡണ്ടിനെ കൂടാതെ മറ്റ് മൂന്നുപേർക്കും ജയിൽ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്.ഇവർ എല്ലാവരും ഉടൻതന്നെ അപ്പീലിന് പോകും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.