റഫറിയെ തല്ലിയാൽ ഇങ്ങനെയിരിക്കും, ക്ലബ്ബ് പ്രസിഡണ്ടിന് പണികിട്ടി!

തുർക്കിയിൽ നിന്ന് വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. തുർക്കിഷ് ലീഗിലെ റഫറിയെ ക്ലബ്ബ് പ്രസിഡന്റ് ആക്രമിക്കുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനങ്ങളിൽ ദേഷ്യപ്പെട്ട അങ്കരാഗുക്കു ക്ലബ്ബ് പ്രസിഡണ്ടായിരുന്നു റഫറിയെ മത്സരശേഷം ആക്രമിച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് ഇടിക്കുകയും നിലത്ത് വീണ അദ്ദേഹത്തെ ചവിട്ടി കൂട്ടുകയും ചെയ്തിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇത് വലിയ വിവാദമായി.ഇതിന് പിന്നാലെ അങ്കരാഗുക്കു ക്ലബ്ബ് പ്രസിഡന്റായ ഫറൂഖ് കോക്കയെ തുർക്കിഷ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ പങ്കാളികളായി എന്ന് സംശയിക്കപ്പെടുന്ന മറ്റു രണ്ട് ഒഫീഷ്യൽസിനെയും അറസ്റ്റ് ചെയ്തിരുന്നു.സംഭവം നടന്ന ഉടനെ തന്നെ തുർക്കി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ലീഗ് നിർത്തി വെക്കുകയും ചെയ്തിരുന്നു.

ഏതായാലും ഈ ക്ലബ് പ്രസിഡന്റ് ഇപ്പോഴും അറസ്റ്റിലാണ്. ഇതിന് പിന്നാലെ തുർക്കിഷ് ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന് ശിക്ഷ വിധിച്ചിട്ടുണ്ട്. പെർമനന്റ് വിലക്കാണ് അദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്. അതായത് തുർക്കിഷ് ഫുട്ബോളിൽ ഇനി ഒരു കാലത്തും അദ്ദേഹത്തിന് പ്രവർത്തിക്കാനാവില്ല. ഇതിനുപുറമേ ക്ലബ്ബിനും ശിക്ഷ നടപടി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതായത് 5 ഹോം മത്സരങ്ങൾ കാണികൾ ഇല്ലാതെ ഇവർ കളിക്കേണ്ടതുണ്ട്. മാത്രമല്ല 54000 ഡോളർ പിഴയായി കൊണ്ട് ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ റഫറി തൊട്ടടുത്ത ദിവസം തന്നെ ഹോസ്പിറ്റൽ വിട്ടിരുന്നു തുർക്കിഷ് ലീഗിന് നാണക്കേട് ഉണ്ടാക്കിയ കാര്യമായിരുന്നു.യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള റഫറിക്കാണ് ഇത്തരത്തിലുള്ള ഒരു ആക്രമണം നേരിടേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *