യുവതാരങ്ങളോട് മുട്ടി നിന്ന് ക്രിസ്റ്റ്യാനോ,ആര് ജയിക്കും?
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ റിയാദിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു. ഒരു ഗോളം ഒരു അസിസ്റ്റുമായിരുന്നു മത്സരത്തിൽ റൊണാൾഡോ സ്വന്തമാക്കിയിരുന്നത്.
തന്റെ പ്രൊഫഷണൽ കരിയറിൽ റൊണാൾഡോ കളിക്കുന്ന 1200-ാമത്തെ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.അത് മികച്ച പ്രകടനത്തോടെ ഗംഭീരമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.കരിയറിൽ ആകെ 868 ഗോളുകളാണ് റൊണാൾഡോ പൂർത്തിയാക്കിയിട്ടുള്ളത്.248 അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.ഈ കലണ്ടർ വർഷത്തിൽ 49 ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
Most Goals In 2023:
— Al Nassr Zone (@TheNassrZone) December 8, 2023
• Erling Haaland 50
• CRISTIANO RONALDO 49
• Harry Kane 49
• Kylian Mbappe 49 pic.twitter.com/UeNStZtrai
ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ യുവ താരങ്ങളോട് കിടപിടിച്ചുകൊണ്ട് റൊണാൾഡോ ഉണ്ട്. ഒന്നാമത് വരുന്നത് ഏർലിംഗ് ഹാലന്റാണ്.അദ്ദേഹം 50 ഗോളുകളാണ് ഈ വർഷം സ്വന്തമാക്കിയിട്ടുള്ളത്. 49 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 49 ഗോളുകൾ വീതം നേടിയിട്ടുള്ള ഹാരി കെയ്ൻ,എംബപ്പേ എന്നിവരും റൊണാൾഡോക്കൊപ്പം ഉണ്ട്.
ഈ വർഷം അവസാനിക്കുമ്പോൾ ആരായിരിക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.നിന്നുള്ള ഫോമിലാണ് ഇപ്പോൾ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.15 സൗദി ലീഗ് മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും എട്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.