‘യഥാർത്ഥ റൊണാൾഡോ’ എന്ന വിളി അരോചകമെന്ന് റൊണാൾഡോ ലിമ

ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളിൽ രണ്ട് പേരാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിന്റെ റൊണാൾഡോ ലിമയും. ഇരുവരിൽ വെച്ച് ആരാണ് മികച്ചതെന്നും, അതല്ലെങ്കിൽ ആരാണ് യഥാർത്ഥ റൊണാൾഡോ എന്നുമൊക്കെ ഫുട്ബോൾ ലോകത്തെ തർക്കവിഷയങ്ങളാണ്. എന്നാലിപ്പോൾ ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് ബ്രസീലിയൻ റൊണാൾഡോ. തങ്ങൾ ഇരുവരെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും യഥാർത്ഥ റൊണാൾഡോ എന്ന വിളി തികച്ചും അരോചകമാണ് എന്നായിരുന്നു റൊണാൾഡോ ലിമയുടെ പ്രസ്താവന. ഇൻസ്റ്റാഗ്രാം ഇന്റർവ്യൂവിൽ ഫാബിയോ കന്നവാരോയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചത്. കന്നവാരോ യഥാർത്ഥ റൊണാൾഡോ എന്ന് അഭിസംബോധനം ചെയ്ത സന്ദർഭത്തിലാണ് റൊണാൾഡോ ഈ കാര്യത്തിൽ നിലപാട് രേഖപ്പെടുത്തിയത്.

” ഞാനാണ് യഥാർത്ഥ റൊണാൾഡോ എന്ന് കേൾക്കുന്നത് തികച്ചും അരോചകമാണ്. ജനങ്ങൾ ഞങ്ങളെ താരതമ്യം ചെയ്യേണ്ട ആവിശ്യമില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ നേടുന്നതും അംഗീകാരങ്ങൾ നേടുന്നതും തുടർന്നുകൊണ്ടിരിക്കുന്ന താരമാണ്. മെസ്സിയെ പോലെ മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ” റൊണാൾഡോ കന്നവാരോയോട് പറഞ്ഞു. രണ്ട് പേരും റയലിന് വേണ്ടി പന്തുതട്ടിയ താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *