മൊറിഞ്ഞോക്ക് പണി കിട്ടി, ലഭിച്ചത് ബാനും ഫൈനും!
കഴിഞ്ഞ തുർക്കിഷ് മത്സരത്തിൽ വിജയം നേടാൻ മൊറിഞ്ഞോയുടെ ക്ലബ്ബായ ഫെനർബാഷെക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു അവർ ട്രാബ്സൻസ്പോറിനെ പരാജയപ്പെടുത്തിയിരുന്നത്. ഈ മത്സരത്തിൽ റഫറി എതിരാളികൾക്ക് രണ്ട് പെനാൽറ്റികൾ അനുവദിച്ചു നൽകിയിരുന്നു. ഇത് മൊറിഞ്ഞോയെ വളരെയധികം ദേഷ്യം പിടിപ്പിച്ചു.
മത്സരശേഷം രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. റഫറി ഒരു കൊച്ചു കുട്ടിയായിരുന്നുവെന്നും തുർക്കിഷ് ഫുട്ബോളിലെ സിസ്റ്റം തന്നെ തങ്ങൾക്ക് എതിരാണ് എന്നുമായിരുന്നു മൊറിഞ്ഞോ പറഞ്ഞിരുന്നത്. ഇത്രയും വലിയ പക്ഷപാതിത്വം ഇവിടെ ഉള്ളതായി അറിഞ്ഞിരുന്നുവെങ്കിൽ താൻ ഇവിടേക്ക് വരുമായിരുന്നില്ല എന്നും ഈ പരിശീലകൻ പറഞ്ഞിരുന്നു. ലീഗ് അധികൃതർക്കെതിരെയുള്ള ഈ വിമർശനങ്ങൾ വലിയ വിവാദമായി.
അതിനുള്ള ശിക്ഷ ഇപ്പോൾ മൊറിഞ്ഞോക്ക് ലഭിച്ചിട്ടുണ്ട്.വിലക്കിന് പുറമേ പിഴ കൂടി അദ്ദേഹത്തിന് ചുമത്തപ്പെട്ടിട്ടുണ്ട്.ഒരു മത്സരത്തിൽ നിന്നാണ് അദ്ദേഹത്തെ വിലക്കിയിട്ടുള്ളത്. കൂടാതെ ഇരുപതിനായിരം പൗണ്ട് അദ്ദേഹത്തിന് പിഴയായി കൊണ്ട് ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ആയിരം പൗണ്ട് കൂടി അദ്ദേഹത്തിന് അടയ്ക്കേണ്ടതായി വരും. ഇങ്ങനെയാണ് തുർക്കിഷ് ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന് നൽകിയിട്ടുള്ള ശിക്ഷ.അടുത്ത ലീഗ് മത്സരത്തിൽ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാവില്ല.
യൂറോപ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഫെനർബാഷെക്ക് തോൽവി ഏറ്റുവാങ്ങേണ്ടി. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഡച്ച് ക്ലബ്ബായ അൽകമാർ അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഇത് മൊറിഞ്ഞോക്ക് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. നാല് മത്സരങ്ങളിൽ നിന്ന് 5 പോയിന്റ് മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ 21ആം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.