മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോയെ നേരിടാനാണ് ബുദ്ധിമുട്ട്: ഇരുവരെയും നേരിട്ട താരം പറയുന്നു.

ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.രണ്ടുപേരും ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്.ഇരുവരുടെയും പ്രൈം ടൈം അവസാനിച്ചുവെങ്കിലും രണ്ടുപേരും ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മെസ്സി അമേരിക്കയിലും ക്രിസ്റ്റ്യാനോ സൗദി അറേബ്യയിലുമാണുള്ളത്.

നേരത്തെ സ്പാനിഷ് ക്ലബ്ബായ ലെവാന്റെക്കും നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിനും വേണ്ടി കളിക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡറാണ് ജഫേഴ്സൺ ലെർമ. സ്പാനിഷ് ലീഗിൽ വച്ചുകൊണ്ട് ക്രിസ്റ്റ്യാനോയേയും മെസ്സിയെയും ഇദ്ദേഹം നേരിട്ടിട്ടുണ്ട്.അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതായത് മെസ്സിയെ നേരിടുന്നതിനേക്കാൾ തനിക്ക് ബുദ്ധിമുള്ളുതായി തോന്നിയത് ക്രിസ്ത്യാനോയെ നേരിടാനാണ് എന്നാണ് ഈ കൊളംബിയൻ താരം പറഞ്ഞിട്ടുള്ളത്.ലെർമയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തെ വലിയ സ്റ്റാറുകളെ നേരിടാനുള്ള ഒരു ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ ഏറ്റവും മികച്ച സമയത്തിലാണ് ഞാൻ നേരിട്ടപ്പോൾ ഉണ്ടായിരുന്നത്. അവർ രണ്ടുപേരെയും നേരിട്ടത് എനിക്ക് വലിയ ഒരു എക്സ്പീരിയൻസ് തന്നെ നൽകി.ഇതിൽ ആരാണ് മികച്ചത് എന്ന് പറയുക ബുദ്ധിമുട്ടാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയേക്കാൾ എനിക്ക് ബുദ്ധിമുട്ടായി തോന്നിയത് ക്രിസ്റ്റ്യാനോയെ നേരിട്ടപ്പോഴാണ്.രണ്ടുപേരും തീർത്തും വ്യത്യസ്തമാണ്. അവരവരുടെ മേഖലകളിൽ അവർ മികച്ചു നിൽക്കുന്നു. രണ്ടുപേരും കഠിനാധ്വാനികളാണ്, അതുകൊണ്ടാണ് അവർ കരിയറിൽ വിജയംവരിച്ചിട്ടുള്ളത് ” ഇതാണ് ലെർമ പറഞ്ഞിട്ടുള്ളത്.

രണ്ടുപേരും ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നത് അവരുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.എട്ടാം ബാലൺഡി’ഓർ പുരസ്കാരം മെസ്സി ഈയിടെയാണ് കരസ്ഥമാക്കിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരവും മെസ്സി തന്നെയാണ്.അതേസമയം 38 കാരനായ റൊണാൾഡോ ഈ വർഷം 50 ഗോളുകൾ ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *