മെംഫിസ് ഡിപേയുടെ ഐസോലേഷൻ സിംഹക്കടുവയുമൊത്ത്
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ ചിത്രങ്ങളിലൊന്നാണ് ലിയോൺ സ്ട്രൈക്കെർ മെംഫിസ് ഡിപേയുടെ ചിത്രം. താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആകർഷണം താരമായിരുന്നില്ല. ഒരു സിംഹക്കടുവയായിരുന്നു. തന്റെ ഐസോലേഷൻ സിംഹക്കടുവയുമൊത്താണ് എന്ന് തെളിയിച്ചിരിക്കുകയാണ് മെംഫിസ് ഡിപേ. ‘ ഒരു സിംഹക്കടുവ ഒരു സിംഹത്തോടൊപ്പം എന്റർടൈൻ ചെയ്താൽ എന്ത് സംഭവിക്കുമെന്ന ക്യാപ്‌ഷനോടെയാണ് ഡിപേ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്വയം സിംഹം എന്നാണ് ഡിപേ വിശേഷിപ്പിച്ചിരിക്കുന്നത്.
ആൺസിംഹത്തിനും പെൺകടുവക്കും ഉണ്ടായ കുഞ്ഞിനെയാണ് ലിഗെർ അഥവാ സിംഹംക്കടുവ എന്ന് വിളിക്കുന്നത്. മുൻപ് അമേരിക്കയിലെ പ്രശസ്ത ബോക്സർ മൈക്ക് ടൈസൺ ആയിരുന്നു ഇത്തരത്തിൽ വാർത്താപ്രാധാന്യം നേടിയിരുന്നത്. അദ്ദേഹം ഒരു കടുവയെയായിരുന്നു വളർത്തിയിരുന്നത്. കടുവകൾ മനുഷ്യമാസം ഭക്ഷിക്കുമെന്നത് എനിക്ക് വിശ്വസിക്കാനാവാത്ത കാര്യമാണ് എന്നായിരുന്നു മൈക്ക് ടൈസൺ മുൻപ് പറഞ്ഞിരുന്നത്. അതായത് അത്രത്തോളം അദ്ദേഹവുമായി കടുവ ഇണങ്ങിയിരുന്നു. ഏതായാലും ഡിപേയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.