റൊണാൾഡീഞ്ഞോ ജയിൽമോചിതനായി, ഇനി വീട്ടുതടങ്കലിൽ
ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ ജയിൽമോചിതനായി. കഴിഞ്ഞ ദിവസമാണ് താരത്തിന് പരാഗ്വൻ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. 1.6 മില്യൺ ഡോളർ തുകകെട്ടിവെച്ചതിനെ തുടർന്നാണ് താരത്തിന് ജാമ്യം ലഭിച്ചത്. എട്ട് ലക്ഷം ഡോളർ താരത്തിനും എട്ട് ലക്ഷം ഡോളർ താരത്തിന്റെ സഹോദരനുമായിട്ടാണ് കെട്ടിവെച്ചത്. എന്നിരുന്നാലും താരത്തിന് പരാഗ്വ വിടാൻ കഴിയില്ല. വീട്ടുതടങ്കലിൽ കഴിയാനാണ് റൊണാൾഡീഞ്ഞോയോട് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ താരം നിലവിൽ താമസിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലിൽ താമസിക്കേണ്ടി വന്നേക്കും.
Ronaldinho has been released from Paraguayan prison on bail and placed into house arrest after being detained for one month after alleged use of a fake Paraguayan passport. pic.twitter.com/UdNo3qbyVs
— B/R Football (@brfootball) April 8, 2020
മുപ്പത്തിരണ്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് റൊണാൾഡീഞ്ഞോക്ക് ജഡ്ജി ആയ ഗുസ്താവോ അംറില്ല ജാമ്യം അനുവദിച്ചത്. ചില ഉപാധികളോടെയാണ് താരത്തിന് ജാമ്യം ലഭിച്ചത്. രാജ്യം വിടാൻ പാടില്ലെന്നും ഇരുവരും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു താരത്തെയും സഹോദരനെയും വ്യാജപാസ്പോർട്ട് ഉപയോഗിച്ച് പരാഗ്വയിൽ താമസിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.