ബെൻസിമ തന്നെ ബാലൺ ഡി’ഓറിനധിപൻ,ബാക്കിയുള്ള പുരസ്കാര ജേതാക്കളെ അറിയാം!
പ്രതീക്ഷകൾക്കൊന്നും ഭംഗം വന്നില്ല, ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ സ്വന്തമാക്കി. സൂപ്പർ താരങ്ങളായ സാഡിയൊ മാനെ,ഡി ബ്രൂയിന എന്നിവരെ പിന്തള്ളി കൊണ്ടാണ് ബെൻസിമ ഇപ്പോൾ തന്റെ കരിയറിലെ ആദ്യത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ അത്യുജ്വല പ്രകടനം റയലിന് വേണ്ടി നടത്താൻ താരത്തിന് സാധിച്ചിരുന്നു.46 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തമാക്കിയ ബെൻസിമ ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ അർഹിച്ച ഒരു പുരസ്കാരമാണ് ഇപ്പോൾ ബെൻസീമ നേടിയിട്ടുള്ളത് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
രണ്ടാം സ്ഥാനം സാഡിയൊ മാനെ കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം ഡി ബ്രൂയിനയാണ് സ്വന്തമാക്കിയിട്ടുള്ളത്.നാലാം സ്ഥാനത്ത് ലെവന്റോസ്ക്കിയും അഞ്ചാം സ്ഥാനത്ത് സലായും ഇടം നേടി.
അതേസമയം ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയാണ് നേടിയത്. ടോപ്പ് സ്കോറർക്കുള്ള പുരസ്കാരം ലെവന്റോസ്ക്കിയും സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ് അഥവാ സോക്രട്ടീസ് പുരസ്കാരം സാഡിയോ മാനെയും സ്വന്തമാക്കി.
👏 Y el ganador es… ¡@Benzema! 👏#ballondor pic.twitter.com/tNB8TyKhoF
— Real Madrid C.F. (@realmadrid) October 17, 2022
പുരസ്കാരങ്ങളെ താഴെ നൽകുന്നു..
Best Player (Golden Ball): Karim Benzema (Real Madrid, France)
Best Player (Women’s Golden Ball): Alexia Putellas (FC Barcelona, Spain)
Best Goalkeeper (Yachine Trophy): Thibaut Courtois (Real Madrid, Belgium)
Best young player (Kopa Trophy): Gavi (FC Barcelona, Spain)
Top scorer (Muller Trophy): Robert Lewandowski (Bayern Munich, Poland)
Commitment Award (Socrates Trophy): Sadio Mané (Liverpool, Senegal)
Club of the Season : Manchester City