ബാലൺ ഡി’ഓർ പോരാട്ടത്തിൽ ബെൻസിമയെ മറികടക്കാൻ സാധ്യതയുള്ള അഞ്ച് പേർ ഇവർ!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം ആര് നേടുമെന്നുള്ളത് ഇപ്പോൾ തന്നെ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്.റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഈ സീസണിൽ ആകെ 46 ഗോളുകൾ നേടിയ താരം 2 കിരീടനേട്ടങ്ങളിലും പങ്കാളിയായിട്ടുണ്ട്.
എന്നാൽ ഈ പോരാട്ടത്തിൽ ബെൻസിമക്ക് വെല്ലുവിളി ഉയർത്തുന്ന ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ചു താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
അഞ്ചാമത്തെ താരം ലിവർപൂളിന്റെ സാഡിയോ മാനെയാണ്.ഈ സീസണിൽ ആഫ്ക്കോൺ കിരീടവും കരബാവോ കപ്പും മാനെ കരസ്ഥമാക്കിയിട്ടുണ്ട്.20 ഗോളുകളും 3 അസിസ്റ്റുകളുമാണ് മാനെയുടെ ഈ സീസണിലെ സമ്പാദ്യം.
നാലാമത്തെ താരം മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിനയാണ്. മിന്നും പ്രകടനമാണ് ഇപ്പോൾ താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ 15 ഗോളുകളും 12 അസിസ്റ്റുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നാമത്തെ താരം ബയേണിന്റെ റോബർട്ട് ലെവൻഡോവ്സ്കിയാണ്. ബുണ്ടസ്ലിഗ കിരീടം താരം നേടിയിട്ടുണ്ട്.48 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.
— Murshid Ramankulam (@Mohamme71783726) April 28, 2022
രണ്ടാമത്തെ താരം പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയാണ്.പിഎസ്ജിയോടൊപ്പം ലീഗ് വൺ കിരീടവും ഫ്രാൻസിനോടൊപ്പം നേഷൻസ് ലീഗും കരസ്ഥമാക്കാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.33 ഗോളുകളും 22 അസിസ്റ്റുകളുമാണ് താരത്തിന്റെ ഈ സീസണിലെ സമ്പാദ്യം.
ഒന്നാമത്തെ താരം ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലായാണ്. ക്ലബ്ബിനൊപ്പം കരബാവോ കപ്പ് താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മറ്റു കിരീടങ്ങളിലും സാധ്യതകൾ അവശേഷിക്കുന്നുണ്ട്.30 ഗോളുകളും 13 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.
ഇതാണ് 5 താരങ്ങൾ. ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ആരു നേടും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.