ബാലൺ ഡി’ഓർ നൽകിയില്ല, ലെവന്റോസ്ക്കിയെ സാൾട്ട് ബോൾ നൽകി ആദരിക്കുന്നു!
ഈ വർഷത്തെ ബാലൺ ഡി’ഓറിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ബയേണിന്റെ സൂപ്പർ സ്‌ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി. എന്നാൽ ബാലൺ ഡി’ഓർ പുരസ്‌കാരം ഇത്തവണയും മെസ്സി തന്നെ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലെവന്റോസ്ക്കിയെ പിന്തുണച്ചു കൊണ്ട് പലരും രംഗത്ത് വന്നിരുന്നു.
അതേസമയം ബാലൺ ഡി’ഓർ ലെവന്റോസ്ക്കിക്ക് നൽകാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് സമാന്തരമായ ഒരു അവാർഡ് താരത്തിന് നൽകാനുള്ള ഒരുക്കത്തിലാണ് പോളണ്ടിലെ ടൌൺ അധികൃതർ. പോളിഷ് ടൌണായ വിവെസ്ക്ക ഉപ്പ് ഖനനത്തിന് പേരുകേട്ട സ്ഥലമാണ്. മുമ്പ് വെള്ള സ്വർണ്ണം എന്നായിരുന്നു ഉപ്പ് അറിയപ്പെട്ടിരുന്നത്. അത്കൊണ്ട് തന്നെ ഉപ്പ് കൊണ്ടുള്ള ബോൾ നിർമിച്ച് അത് ലെവന്റോസ്ക്കിക്ക് താരത്തെ ലോകത്തെ ഏറ്റവും മികച്ച താരമായി പ്രഖ്യാപിക്കുമെന്നാണ് ഈ ടൗൺ അധികൃതർ അറിയിച്ചിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) December 3, 2021
ഇതേക്കുറിച്ച് അവിടുത്തെ സിറ്റി കൗൺസിലറായ കമിൽ ഇതേ കുറിച്ച് ട്വിറ്റെറിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്..
” വലിയൊരു അനീതിയാണ് അവിടെ നടന്നിരിക്കുന്നത്.അതിന്റെ ഇര റോബർട്ട് ലെവന്റോസ്ക്കിയാണ്.വിവസ്ക്കയിലെ ഒരു അംഗമെന്ന നിലയിൽ, ഈ നഗരം പ്രതീകാത്മകമായി ലെവന്റോസ്ക്കിയെ ലോകത്തിലെ ഏറ്റവും മികച്ച താരമായി പ്രഖ്യാപിക്കുമെന്ന് അറിയിക്കുന്നു.മുമ്പ് ഇതേ കുറിച്ച് ഞങ്ങൾ നർമ്മ രൂപത്തിൽ ആലോചിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങൾ അത് കാര്യഗൗരവത്തോടെ നടപ്പിലാക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു.പലരും ലെവന്റോസ്ക്കിക്ക് സാൾട്ട് ബോൾ നൽകണമെന്നാണ് ആഗ്രഹിക്കുന്നത്.പണ്ട് വെളുത്ത സ്വർണ്ണം എന്നായിരുന്നു ഉപ്പ് അറിയപ്പെട്ടിരുന്നത്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും വിവസ്ക്കക്ക് ആവശ്യമായ ഉപ്പുണ്ട് ” അദ്ദേഹം പറഞ്ഞു.
ഏതായാലും ബാലൺ ഡി’ഓർ ലഭിക്കാത്തതിലുള്ള പ്രതിഷേധമായി ലെവന്റോസ്ക്കിക്ക് സാൾട്ട് ബോൾ നൽകാനുള്ള ഒരുക്കത്തിൽ തന്നെയാണ് അധികൃതർ.