ബാലൺ ഡി’ഓർ നിർബന്ധമായും നൽകേണ്ട താരത്തെ വെളിപ്പെടുത്തി തോമസ് മുള്ളർ!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തെ അറിയാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. തിങ്കളാഴ്ച്ച രാത്രി ഇന്ത്യൻ സമയം ഒരു മണി മുതലാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി’ഓർ പുരസ്‌കാരദാന ചടങ്ങുകൾ ആരംഭിക്കുക. ലയണൽ മെസ്സി, റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരിൽ ഒരാളായിരിക്കും ജേതാവ് എന്നാണ് നിഗമനം.

എന്നാൽ ഇത്തവണത്തെ ബാലൺ ഡി’ഓർ നിർബന്ധമായും നൽകപ്പെടേണ്ട താരം റോബർട്ട്‌ ലെവന്റോസ്ക്കിയാണ് എന്നറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സുപ്പർ താരമായ തോമസ് മുള്ളർ. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുള്ളറുടെ വാക്കുകൾ ഇങ്ങനെയാണ്.

“ബാലൺ ഡി’ഓർ ആർക്ക് നൽകണമെന്ന കാര്യത്തിൽ ഒരു ചർച്ചയുടെ പോലും ആവശ്യമില്ല. ലെവക്കാണ് അത് നിർബന്ധമായും നൽകപ്പെടേണ്ടത്.തീർച്ചയായും അദ്ദേഹമാണ് അത് അർഹിക്കുന്നത്.കഴിഞ്ഞ തവണ അദ്ദേഹം ഞങ്ങളോടൊപ്പം എല്ലാം നേടി.അപ്പോൾ അവർ അവാർഡ് കാൻസൽ ചെയ്തു.ഈ സീസണിൽ ജർമ്മനിയിലെ എല്ലാ ഗോൾ സ്കോറിങ് റെക്കോർഡുകളും ലെവ തകർത്തു.ഒരു മികച്ച ടീമിനോടൊപ്പം ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടായ കാര്യങ്ങളാണ് ലെവന്റോസ്ക്കി പോളണ്ട് ടീമിനൊപ്പം ചെയ്തത്.വ്യക്തിഗതമായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം,അത് ലെവന്റോസ്ക്കിയാണ് ” ഇതാണ് മുള്ളർ പറഞ്ഞിട്ടുള്ളത്.

മെസ്സി ഏഴാം ബാലൺ ഡി’ഓർ ആണ് ലക്ഷ്യമിടുന്നതെങ്കിൽ ലെവന്റോസ്ക്കിയുടെ ലക്ഷ്യം കന്നി ബാലൺ ഡി’ഓർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *