ബാലൺ ഡി’ഓറിന് വേണ്ടിയുള്ള ടോപ് ത്രീയിൽ ആരൊക്കെ? തന്നെയും ഉൾപ്പെടുത്തി കൊണ്ട് കിലിയൻ എംബപ്പെ പറയുന്നു!

കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്കാരത്തിനുള്ള 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രസിദ്ധീകരിച്ചത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ എന്നിവർക്ക് ഇടം ലഭിക്കാത്തത് ശ്രദ്ധേയമായി. അതേസമയം റൊണാൾഡോ,ബെൻസിമ,എംബപ്പെ എന്നിവരൊക്കെ ഈ ലിസ്റ്റിൽ ഇടം നേടിയിരുന്നു.

ഈയിടെ ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ ഇത്തവണത്തെ ബാലൺ ഡി’ഓറിന് വേണ്ടിയുള്ള ടോപ്പ് ത്രീയെ തെരഞ്ഞെടുക്കാൻ എംബപ്പെയോട് ആവശ്യപ്പെട്ടിരുന്നു.ബെൻസിമ,സാഡിയോ മാനെ എന്നിവർക്ക് പുറമേ എംബപ്പെ സ്വയം തന്നെ പരിഗണിക്കുകയായിരുന്നു.എന്നാൽ ബാലൺ ഡി’ഓർ പുരസ്കാരം ബെൻസിമക്ക് ലഭിക്കുമെന്നും എംബപ്പെ പറഞ്ഞു.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ ടോപ് ത്രീയിൽ ഞാനും ബെൻസിമയും സാഡിയോ മാനെയുമാണ് ഉൾപ്പെടുന്നത്. ഇത്തവണ ബെൻസിമ ബാലൺ ഡി’ഓർ പുരസ്കാരം നേടുമെന്നാണ് എന്റെ അഭിപ്രായം.അദ്ദേഹത്തിന് 34 വയസ്സാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ നിർണായകമാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഞാൻ ബെൻസിമ ആണെങ്കിൽ, ഇത്തവണ ബാലൺ ഡി’ഓർ ലഭിച്ചില്ലെങ്കിൽ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല ” ഇതാണ് എംബപ്പെ പറഞ്ഞത്.

ഫ്രാൻസിൽ നിന്നും നാല് പേരാണ് ബാലൺ ഡി’ഓർ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്.എംബപ്പെ,ബെൻസിമ എന്നിവർക്ക് പുറമേ ക്രിസ്റ്റഫർ എങ്കുങ്കു,മൈക്ക് മൈഗ്നൻ എന്നിവരാണ് ഇടം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *