ബാലൺ ഡി’ഓറിനായി MNM മുന്നിലുണ്ടാവും : വിശദീകരിച്ച് റിവാൾഡോ
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം സൂപ്പർ താരമായ ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഏഴാം തവണയാണ് മെസ്സി ബാലൺ ഡി’ഓറിൽ മുത്തമിട്ടത്. റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു മെസ്സിക്ക് വെല്ലുവിളി ഉയർത്തിയ ഒരേയൊരു താരം.
ഏതായാലും ഈ വർഷത്തെ ബാലൺ ഡി’ഓറിന് വേണ്ടിയുള്ള പോരാട്ടത്തിൽ പിഎസ്ജിയുടെ സൂപ്പർതാരങ്ങളായ മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ സജീവമായിരിക്കുമെന്നറിയിച്ചിരിക്കുകയാണിപ്പോൾ മുൻ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ. വേൾഡ് കപ്പ് ഉള്ളത് ഈ മൂന്ന് പേർക്കും ഒരുപോലെ സാധ്യത അവശേഷിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.റിവാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 12, 2022
” 2021 -ലെ ബാലൺ ഡി’ഓർ സ്വന്തമാക്കിയ 2022-ലേയും ഫേവറേറ്റ് ആവാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലയണൽ മെസ്സിയുള്ളത്. പക്ഷേ ഇത് വേൾഡ് കപ്പ് വർഷമാണ്. പക്ഷേ മറ്റു താരങ്ങളും അദ്ദേഹത്തോടൊപ്പം പോരാടാനാണ്ടാവും.ഈ വർഷം ഈ കിലിയൻ എംബപ്പേക്കും ഞാൻ നല്ല രൂപത്തിലുള്ള സാധ്യത കാണുന്നുണ്ട്.എന്തെന്നാൽപിഎസ്ജിയോടൊപ്പം ചാംപ്യൻസ് ലീഗ് കിരീടം നേടാനും ഫ്രാൻസിനോടൊപ്പം വേൾഡ് കപ്പ് കിരീടം നേടാനും അദ്ദേഹത്തിന്റെ മുന്നിൽ അവസരമുണ്ട്.നെയ്മറുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടാനും ബ്രസീലിനൊപ്പം വേൾഡ് കപ്പ് കിരീടം നേടാനും അവസരമുണ്ട്. അത്കൊണ്ട് മെസ്സി, നെയ്മർ, എംബപ്പേ എന്നിവർക്ക് ഇത്തവണത്തെ ബാലൺ ഡി’ഓറിന് വേണ്ടി പോരാടാൻ സാധിക്കും” റിവാൾഡോ പറഞ്ഞു.
ഇതുവരെ ബാലൺ ഡി’ഓർ പുരസ്‌കാരം നേടാൻ നെയ്മർക്കോ എംബപ്പേക്കോ കഴിഞ്ഞിട്ടില്ല. നെയ്മർ നിലവിൽ പരിക്കിന്റെ പിടിയിലാണെങ്കിൽ എംബപ്പേ മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.